Header 1 vadesheri (working)

കൊടകരയിൽ അഞ്ചു കോടി രൂപയുടെ കഞ്ചാവ് വേട്ട , മൂന്ന് പേർ പിടിയിൽ

Above Post Pazhidam (working)

തൃശൂർ : കൊടകരയിൽ സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിലായി. പിടികൂടിയത് അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനംകഞ്ചാവ്. ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവും പിടികൂടി.

First Paragraph Rugmini Regency (working)

കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32), തൃശൂർ വടക്കാഞ്ചേരി പെരിങ്ങണ്ടൂർ സ്വദേശി കുരു വീട്ടിൽ ഷാഹിൻ (33), മലപ്പുറം പൊന്നാനി ചെറുകുളത്തിൽ വീട്ടിൽ സലീം (37)
എന്നിവരാണ് KL 72 8224 നമ്പറുള്ള ലോറിയിൽ കടലാസ് കെട്ടുകൾക്കിടയിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്തുന്നതിനിടെ കൊടകരയിൽ പോലീസിന്റെ പിടിയിലായത്. ഷാഹിൻ മൂന്ന് വർഷം മുൻപ് പച്ചക്കറി വ്യാപാരിയിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതിയാണ്. ആന്ധ്ര അനക്കപ്പള്ളിയിൽ നിന്നും കൊണ്ട് വന്നതാണ് കഞ്ചാവ്. കഞ്ചാവ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ‘മിഷൻ ഡാഡ്’ ഓപറേഷന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയായിരുന്നു കഞ്ചാവ് വേട്ട.

Second Paragraph  Amabdi Hadicrafts (working)