Post Header (woking) vadesheri

കൊച്ചിയിലെ ഫ്ളാറ്റിലെ കൊല, ലഹരിവസ്തുക്കളുടെ ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് ,പ്രതി പിടിയിൽ

Above Post Pazhidam (working)

കൊച്ചി : കാക്കനാട് ഫ്ലാറ്റിൽ മലപ്പുറം സ്വദേശി സജീവ് കൃഷ്ണ (24 )യുടെ കൊലപാതകം ലഹരിവസ്തുക്കളുടെ ഇടപാട് സംബന്ധിച്ച തർക്കത്തെ തുടർന്ന് എന്ന് കൊച്ചി സിറ്റി പോലീസിന്റെ നിഗമനം. പ്രതിയായ അർഷാദ് കഞ്ചാവ് വില്പന നടത്തിയിരുന്നുവെന്നും എം.ഡി.എം.എ മുതലായ മയക്കുമരുന്നുകളുടെ ഇടപാടും ഇയാൾ നടത്തിയിരുന്നു പോലീസിന് വിവരം ലഭിച്ചു.

Ambiswami restaurant

മുൻപ് കോഴിക്കോട് കൊണ്ടോട്ടിയിൽ ഒരു ജ്വല്ലറിയിൽ നിന്ന് മോഷണം നടത്തിയ കേസ് അർഷാദിനെതിരെ ഉണ്ട്. ആ മോഷണ കേസിന് ശേഷം ഗോവയിലേക്ക് മുങ്ങിയ അർഷാദ് കൊച്ചിയിൽ തിരിച്ചെത്തുകയായിരുന്നു.കൊല്ലപ്പെട്ട സജീവും അർഷാദും തമ്മിൽ ലഹരി വസ്തുക്കളുടെ ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നു.

Second Paragraph  Rugmini (working)

സജീവ് ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. ഒരുമാസമായി തൊഴിലിന് പോകുന്നില്ല എന്ന വിവരമാണ് പോലീസിനെ ലഭിച്ചിട്ടുള്ളത്. ഇത് സംശയകരമാണ് എന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. 20 നിലയുള്ള ഫ്ലാറ്റിലെ പതിനാറാം നിലയിലെ റൂമിലാണ് കൊല നടന്നത്.

Third paragraph

റൂമിൽ താമസിച്ചിരുന്ന യുവാക്കൾ മദ്യപിച്ചിരുന്നു എന്നും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നു ഫ്ലാറ്റിൽ താമസിക്കുന്ന ചില കുടുംബങ്ങൾ പറഞ്ഞു. അതിനാൽ തന്നെ ഇവരോട് മാറാൻ നിർദ്ദേശിച്ചിരുന്നതായും അവർ പറഞ്ഞു.

അർഷാദിനെക്കാൾ ഉയരവും ഭാരവും ഉള്ള സജീവിനെ അർഷാദ് ഒറ്റയ്ക്ക് എങ്ങിനെ കൊലപ്പെടുത്തി എന്നുള്ളത്തിൽ പോലീസിന് സംശയമുണ്ട്. മറ്റാളുകളുടെ പങ്ക് കൊലപാതകത്തിൽ ഉണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നു.

കാക്കനാട് ഇന്‍ഫോപാര്‍ക്കിനടുത്ത് ഇടച്ചിറ ഓക്‌സോണിയ ഫ്‌ളാറ്റില്‍ സഹതാമസക്കാരനായ സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അര്‍ഷാദിനെ പിടികൂടിയത് കാസര്‍കോട് നിന്ന് മംഗലാപുരം വഴി കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്. പോലീസ് ഇന്ന് ഉച്ചക്കാണ് അര്‍ഷാദിനെ കസ്റ്റഡിയിലെടുത്തത്. അർഷാദിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അശ്വന്തിനെയും പോലീസ് കാസർഗോഡ് നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടി കൂടുമ്പോൾ ഇവരുടെ കയ്യിൽ നിന്ന് ഒരു കിലോഗ്രാം കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയും കണ്ടെത്തി കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കടത്തി കൊണ്ടുപോയ സ്കൂട്ടറിൽ സുഹൃത്ത് അശ്വന്തിനൊപ്പമാണ് റെയിൽവെ സ്റ്റേഷനിലെത്തിയത്. പോലീസിനെ കണ്ടതോടെ ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് ഇരുവരെയും ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

സജീവിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ പ്രതി ഇന്നലെ ഉച്ചതിരിഞ്ഞ് കൊലപാതകം സംബന്ധിച്ച വാര്‍ത്ത പുറത്തുവരും വരെ ഈ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. വാര്‍ത്ത വന്നതിന് ശേഷം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം രാമനാട്ടുകരയില്‍ വെച്ച് ഫോണ്‍ സ്വിച്ച് ഓഫ് ആയതായി കൊച്ചി പോലീസിന് സൈബര്‍ വിദഗ്ധരില്‍ നിന്ന് വിവരം ലഭിച്ചിരുന്നു.

വടക്കന്‍ കേരളത്തിലേക്ക് പ്രതി കടന്നുവെന്ന് പോലീസിന് സൂചന ലഭിച്ചത് ഇതിലൂടെയാണ്. ഫ്‌ളാറ്റിലെ മാലിന്യം ഇടുന്ന വലിയ പൈപ്പില്‍ തുണിയില്‍ പൊതിഞ്ഞ് തിരുകികയറ്റാന്‍ ശ്രമിച്ച നിലയിലാണ് സജീവിന്റെ മൃതദേഹം കണ്ടെത്തിയത്. അതിദാരുണമായ രീതിയിലാണ് കൊല ചെയ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. സജീവിന്റെ കഴുത്തിലും തലയിലും കത്തിക്കുത്തേറ്റ മുറിവുകളുണ്ട്. ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന മറ്റ് മൂന്ന് സുഹൃത്തുക്കള്‍ വിനോദയാത്രക്ക് പോയെന്നാണ് വിവരം. ഒരാള്‍ നാട്ടിലായിരുന്നു.

രണ്ട് ആഴ്ച മുന്‍പാണ് അര്‍ഷാദ് സജീവ് താമസിക്കുന്ന റൂമിലേക്ക് താമസം മാറിയത്. അര്‍ഷാദിന് സജീവിനെ പരിചയപ്പെടുത്തിയക്കൊടുത്ത ഇതേ ഫ്‌ളാറ്റിലെ ഒരു വ്യക്തിയെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. . കോഴിക്കോട് പയ്യോളിയിലാണ് പ്രതിയായ അര്‍ഷാദിന്റെ വീട്.