
യുവാവിനെ തട്ടി കൊണ്ടുപോയി തടങ്കലിൽ വെച്ച് മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ചാവക്കാട്: സ്വർണ്ണം കസ്റ്റംസിനെ കൊണ്ട് പിടിപ്പിച്ചു എന്നാരോപിച്ച് യുവാവിനെ കൊണ്ടുപോയി തടങ്കലിൽ വെച്ച് മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . അകലാട് തെക്കിനിയത്ത് വാകയിൽ അബ്ദുൽ ജലീൽ മകൻ മുഹമ്മദ് അസ്ഹറുദ്ധീനെ (35) യാണ് ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തത് .

നെടുമ്പാശ്ശേരി എയർപ്പോർട്ടിൽ വെച്ച് കസ്റ്റംസിനെ കൊണ്ട് സ്വർണം പിടിപ്പിച്ചു ആരോപിച്ചു എടക്കഴിയൂർ മഞ്ചറമ്പത്ത് അലി മകൻ ഷനൂപിനെ ജനുവരി മൂന്നിന് വീട്ടിൽ നി ന്നും തട്ടി കൊണ്ടുപോയി വാടാനപ്പള്ളി ബീച്ചിലും ഗുരുവായൂർ കിഴക്കേ നടയിലുള്ള ലോഡ്ജിൽ തടങ്കലിൽ വെച്ചും മൃഗീയ മർദിച്ച കേസിൽ ആണ് അറസ്റ്റ് സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ അകലാട് എം ഐ സി സ്കൂൾ റോഡിനു സമീപത്തുളള പറയംപറമ്പിൽ വീട്ടിൽ അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് സഫ്‍വാൻ 30 , അകലാട് മൊയ്ദീൻ പളളി കുരിക്കളകത്ത് വീട്ടിൽ അലി മകൻ ഷെഹീൻ 29 , പുന്നയൂർക്കുളം അണ്ടത്തോട് പാപ്പാളി പടിഞ്ഞാറയിൽവീട്ടിൽ ഹുസൈൻ മകൻ നെദീം ഖാൻ 29, അകലാട് മൂന്നൈനി കുന്നമ്പത്ത് വീട്ടിൽ ഹനീഫ മകൻ ആഷിഫ് ഫഹ്‌സാൻ 25 , എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു