Post Header (woking) vadesheri

കെട്ടിട നമ്പർ ഇല്ല ,കടമുറികൾ തിരികെ നൽകാൻ പാഞ്ച ജന്യം അനക്സിലെ കട ഉടമകൾ

Above Post Pazhidam (working)

ഗുരുവായൂർ , പാഞ്ച ജന്യം അനക്സ് കെട്ടിടത്തിലെ കടമുറികൾ വാടകക്ക് എടുത്തവർ ദേവസ്വത്തിന് തിരികെ നൽകുന്നു .എട്ടു കടമുറികളിൽ അഞ്ചെണ്ണത്തിന്റെ ഉടമകളായ ശിവ ശങ്കരൻ, പ്രമോദ് ,മോഹനൻ, രാഖിൽ, അജിത്, എന്നിവരാണ് ഇത് സംബന്ധിച്ച് ദേവസ്വത്തിന് കത്ത് നൽകിയത് . ഇവർ ദേവസ്വത്തിൽ അടവാക്കിയ തുക തിരിച്ചു നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു . നമ്പർ ഇല്ലാത്തതിനാൽ നഗര സഭ കടകൾക്ക് ലൈസൻസ് നൽകില്ല . കെട്ടിട നമ്പർ ലഭിക്കാത്ത കെട്ടിടമാണ് ടെണ്ടർ ചെയ്തു തങ്ങളെ ദേവസ്വം വഞ്ചിച്ചതെന്ന് കച്ചവക്കാർ ആരോപിച്ചു.

Ambiswami restaurant


നഗര സഭ നമ്പർ ഇടാത്ത കെട്ടിടമാണ് ദേവസ്വം മന്ത്രിയെ കൊണ്ട് ആഘോഷമായി ഉത്ഘാടനം ചെയ്യിച്ചത്. ഉത്ഘാടനം കഴിഞ്ഞ് നാലു മാസമായിട്ടും നഗര സഭ കെട്ടിടനമ്പർ ഇട്ടു നൽകിയിട്ടില്ല . ചില സാങ്കേതിക തകരാർ ഉള്ളതിനാൽ നമ്പർ ഇടാൻ നഗര സഭ ഉദ്യോഗസ്ഥർ തയ്യാറല്ല , രണ്ട് പതിറ്റാണ്ട് മുൻപ് നിർമാണം ആരംഭിച്ച കെട്ടിടം മുഴുവൻ തുകയും വാങ്ങിയെടുത്ത് കരാറുകാരൻ സ്ഥലം വിടുകയായിരുന്നു വത്രെ . പിന്നീട് വിദഗ്ധ പരിശോധനയിൽ പില്ലറുകൾ ക്ക് വേണ്ടത്ര ഉറപ്പില്ലാത്തതിനാൽ പൊളിച്ചു കളയുന്നതാണ് ഉചിതം എന്ന് വിദഗ്‌ധർ ദേവസ്വത്തിനെ ഉപദേശിച്ചിരുന്നതാണ് . ഇടത് ഭരണ സമിതിയുടെ വികസന ത്വര കാരണം കെട്ടിടത്തിനെ ബലപെടുത്തി നിർമാണം പൂർത്തിയാക്കാൻ കോഴിക്കോട്ടെ ഒരു സ്വകാര്യ കരാറുകാരന് നാലു കോടി രൂപക്ക് കരാർ നൽകുകയായിരുന്നു ..

Second Paragraph  Rugmini (working)

പണി കഴിഞ്ഞിട്ടും ബല കുറവ് അതെ പോലെ തന്നെ ഉണ്ടെന്നാണ് നഗര സഭ അധികൃതരുടെ കണ്ടെത്തൽ .കോടിക്കണക്കിനു രൂപ ചിലവഴിക്കുമ്പോൾ ലഭിക്കുന്ന കമ്മീഷൻ ആയിരുന്നു എല്ലാവരുടെയും ലക്ഷ്യം . അത് ലക്‌ഷ്യം കണ്ടെങ്കിലും ഭഗവാന്റെ കോടികൾ കടലിൽ കായം കലക്കിയ പോലെ ആയി . ടെണ്ടറിൽ കടമുറികൾ ലഭിച്ച ആളുകൾ ഡെപ്പോസിറ്റ് നൽകിയ തുകക്ക് വേണ്ടി ഹൈക്കോടതിയെ സമീപിക്കേണ്ട അ വസ്ഥയാണ് , . 2023 ൽ ഒരു കരാറുകാരൻ ദേവസ്വത്തിൽ അടച്ച 9,50,000 രൂപ തിരികെ ലഭിക്കുന്നതിന് വേണ്ടി ഹൈക്കോടതിയി wpc no 44719 / 2024 എന്ന നമ്പറിൽ കേസ് നടത്തുകയാണ്‌