
ലൈസൻസ് നടപടികളിലും, കെട്ടിട നിർമാണ ചട്ടങ്ങളിലും മാറ്റം വരും : മന്ത്രി എം ബി രാജേഷ്
ഗുരുവായൂർ : ലൈസൻസ് നടപടികളിലും ,. കെട്ടിട നിർമാണ ചട്ടങ്ങളിലും മാറ്റം വരുമെന്ന് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു . സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. സംസ്ഥാന തദ്ദേശ ദിനാഘോഷം ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നഗരസഭകളിൽ നടപ്പാക്കിയ കെ സ്മാർട്ട് ഏപ്രിൽ ഏഴ് മുതൽ പഞ്ചായത്തുകളിലും നടപ്പാക്കും. കേരളം അതിവേഗം വളർന്ന് ഒറ്റ നഗരമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 31ന് മുമ്പായി കേരളം അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

ഗുരുവായൂരിലെ മാലിന്യ സംസ്കരണത്തിലെ വിജയമാണ് ബ്രഹ്മപുരം മാലിന്യ പ്രശ്നം പരിഹരിക്കാമെന്ന ധൈര്യം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ പൂന്താനം ഹാളിൽ നടന്ന ചടങ്ങിൽ എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു. തൃശൂർ മേയർ എം.കെ. വർഗീസ്, കണ്ണൂർ മേയർ മുസ് ലിഹ് മഠത്തിൽ, തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, മുനിസിപ്പൽ ചെയർമാൻ ചേംബർ ചെയർമാനായ ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് ബി.പി. മുരളി, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് കെ.എം. ഉഷ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, മുനിസിപ്പൽ ചെയർമാൻ ചേംബർ സെക്രട്ടറി എം.ഒ. ജോൺ, തദ്ദേശ വകുപ്പ് അഡീഷണൽ ഡയറക്ടർ എം.പി. അജിത് കുമാർ എന്നിവർ സംസാരിച്ചു. വിജ്ഞാന കേരളം എന്ന വിഷയത്തിൽ മുൻ മന്ത്രി ഡോ. തോമസ് ഐസക് ഓൺലൈനിൽ സംസാരിച്ചു.
നഗരനയവും പ്രാദേശിക സാമ്പത്തിക വികസനവും, ഡിജിറ്റല്‍ സാക്ഷരതയും അഴിമതിരഹിത ഭരണവും കെ സ്മാര്‍ട്ടിന്റെ പശ്ചാത്തലത്തില്‍, പാലിയേറ്റീവ് പരിചരണവും ഏകാപനവും, കേരളം മാതൃക സംയോജിത വികസനം എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. . 19ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം മന്ത്രി മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. മാലിന്യമുക്തം നവകേരളം, അതിദാരിദ്ര്യ നിര്‍മാര്‍ജനം സുസ്ഥിര നേട്ടം ഉറപ്പാക്കല്‍ എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും.
ഉച്ചക്ക് 12ന് സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു എന്നിവര്‍ മുഖ്യാതിഥികളാവും. മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, അയ്യങ്കാളി പുരസ്‌കാരം, ലൈഫ് മിഷന്‍ പുരസ്‌കാരം, മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകൾ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കും.