Post Header (woking) vadesheri

ഗുരുവായൂർ കേശവനെ നടയിരുത്തിയതിന്റെ ശതാബ്ദിയാഘോഷങ്ങൾക്ക് തുടക്കമായി

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീഗുരുവായൂരപ്പദാസനായ ഗജരാജൻ ഗുരുവായൂർ കേശവനെ ക്ഷേത്രത്തിൽ നടയിരുത്തിയതിൻ്റെ ശതാബ്ദിയാഘോഷങ്ങൾ സംസ്ഥാന വനം വകുപ്പ് മന്ത്രി ഏ.കെ.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു . ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.

Ambiswami restaurant

കേശവീയം 2023 ലോഗോ പ്രകാശനം, കേശവൻ സ്മൃതി സംഗമം, ചിത്രരചനാ ക്യാമ്പ് , കേശവനെ പരിപാലിച്ചവർക്കുള്ള ആദരം .. കേശവനെ നടയിരുത്തിയ നിലമ്പൂർ കോവിലകത്തെ റിസീവർ ടി.സി.സുരേന്ദ്രനാഥൻ,കേശവൻ്റെ പാപ്പാനായിരുന്ന മൂക്കുതല നാരായണൻ നായർ, കേശവൻ്റെ വിഖ്യാത ചിത്രമെടുത്ത പെപിതാ സേത്ത് എന്നിവരെ മന്ത്രി ആദരിച്ചു.മന്ത്രിക്ക് ദേവസ്വത്തിൻ്റെ ഉപഹാരം ചെയർമാൻ ഡോ.വി.കെ.വിജയൻ സമ്മാനിച്ചു.

Second Paragraph  Rugmini (working)

ചടങ്ങിൽ നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് , പെപിത സേത്ത് . നഗരസഭ വാർഡ് കൗൺസിലർ ശോഭാ ഹരി നാരായണൻ ,ദേവസ്വം ഭരണസമിതി അംഗങ്ങളായമനോജ് ബി.നായർ, സി.മനോജ്, കെ.ആർ ഗോപിനാഥ്, വി.ജി.രവീന്ദ്രൻ ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.