
ഗുരുവായൂർ കേശവൻ പ്രതിമയുടെ പുനർനിർമ്മാണം തുടങ്ങി

ഗുരുവായൂർ : ക്ഷേത്രം തെക്കേ നട ശ്രീവത്സം അതിഥി മന്ദിര വളപ്പിലെ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമാപുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശിൽപി എളവള്ളി നന്ദൻ്റെ നേതൃത്വത്തിലാണ് പുനർ നിർമ്മാണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിയിച്ചു.

സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ.ടി.കെ.രാമകൃഷ്ണൻ, ദേവസ്വം ഭരണസമിതി അംഗങ്ങളായ .സി.മനോജ്, .കെ .പി .വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ, ഡി.എ (ജീവധനം) എം.രാധ, ദേവസ്വം മരാമത്ത് എൻജിനീയർമാരായ എം.കെ.അശോക് കുമാർ, വി.ബി.സാബു , അശ്വതി വി,
അസി.മാനേജർ കെ.കെ.സുഭാഷ് ഉൾപ്പെടെ ജീവനക്കാരും ഭക്തജനങ്ങളും സന്നിഹിതരായി.
2022 ൽ പുതുക്കി നിർമ്മിച്ച ഗജരാജൻ ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് കേശവനുമായി രൂപസാദൃശ്യം ഇല്ലെന്ന ഭക്തജനങ്ങളുടെ പരാതിയെത്തുടർന്നാണ് പ്രതിമ പുനർമ്മിക്കാൻ ദേവസ്വം തീരുമാനിച്ചത്. ഈ വർഷത്തെ ഗുരുവായൂർ ഏകാദശിക്കു മുൻപായി പുനർനിർമ്മാണം പൂർത്തിയാകുമെന്ന് ശിൽപി എളവള്ളി നന്ദൻ അറിയിച്ചു.

1991ൽ പ്രശസ്ത ശില്പി എം ആർ ഡി ദത്തൻ ആണ് കേശവന്റെ പ്രതിമ നിർമിച്ചത്. മഴയും വെയിലും കൊണ്ട് പ്രതിമക്ക് കെടുപാടുകൾ ഉണ്ടായപ്പോൾ ചേർപ്പുള ശ്ശേരി സ്വദേശിയും ശില്പി കൂടിയായ സുരേഷ് വഴിപാട് ആയി പ്രതിമ നിർമിച്ചു നൽകുക യായിരുന്നു. ദത്തൻ നിർമിച്ച ജീവൻ തുടിക്കുന്ന കേശവ പ്രതിമക്ക് പകരം, കേശവനുമായി ഒരു സാമ്യ വും ഇല്ലാത്ത ഒരു ആന പ്രതിമയായി മാറി പുതിയ പ്രതിമ. അപ്പോൾ തന്നെ ഭക്തർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഭക്തരുടെ പ്രതിഷേധം കണക്കിൽ എടുത്താണ് പ്രതിമ പുനർ നിർമ്മിക്കാൻ ദേവസം തീരുമാനിച്ചത്
ഇത് പോലെ തന്നെയാണ് മഞ്ജുളാലിലെ ഗരുഡ പ്രതിമ ഒരു സിനിമ നിർമാതാവ് വെങ്കലത്തിൽ പുനർ നിർമിച്ചപ്പോഴും ഉണ്ടായത്. ആ നുപാതികമല്ല ഗരുഡന്റെ ശരീര ഭാഗങ്ങൾ എന്ന് ഒറ്റ നോട്ടത്തിൽ തന്നെ കാണാൻ കഴിയും. ഒന്നര കോടിയോളം കുന്നംപള്ളി ക്ക് ചിലവാ യെ ങ്കിലും ശിൽപിക്ക് ഏതാനും ലക്ഷങ്ങൾ മാത്രമാണ് ലഭിച്ചതത്രെ. ഗുരുവായൂരിലെ സ്പോൺ സർ മാഫിയയാണ് ബാക്കി തുക പങ്കിട്ടെടുത്തത്. എല്ലാവർക്കും വിഹിതം ലഭിച്ചതിനാൽ ആർക്കും പരാതിയും ഇല്ല. നല്ലൊരു ഗരുഡ ശില്പത്തെ മാറ്റിയതാണ് ഗുരുവായൂരിനുണ്ടായ നഷ്ടം
.