Above Pot

കേരളത്തിനും വന്ദേഭാരത് എക്സ്പ്രസ്

തിരുവനന്തപുരം : കേരളത്തിനുള്ള ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ റേക്കുകള്‍ തിരുവനന്തപുരത്തെത്തി. കൊച്ചുവേളി സ്റ്റേഷനിലാണ് വന്ദേഭാരത് എക്‌സ്പ്രസ് എത്തിയത്. കേന്ദ്ര മന്ത്രി വി. മുരളീധരനും ബിജെപി നേതാക്കളും വന്ദേഭാരതിന് സ്വീകരിക്കാനെത്തി. പുഷ്പവൃഷ്ടി നടത്തിയാണ് ബിജെപി നേതാക്കള്‍ വന്ദേഭാരതിനെ സ്വീകരിച്ചത്.

First Paragraph  728-90

നേരത്തെ പാലക്കാട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും വന്ദേഭാരതിന് ബിജെപി സ്വീകരണമൊരുക്കിയിരുന്നു. കേരളത്തിന് പ്രധാനമന്ത്രിയുടെ വിഷുകൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. വന്ദേ ഭാരത് സര്‍വീസ് ഈ മാസം 25ന് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.

Second Paragraph (saravana bhavan

ദക്ഷിണ റെയില്‍വേയിലെ മൂന്നാമത്തെയും രാജ്യത്തെ 14-ാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്ന തിരുവനന്തപുരം -കണ്ണൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്. ഏഴര മണിക്കൂര്‍ കൊണ്ടു 501 കിമീ പിന്നിടുന്ന ഒന്നിലധികം ടൈംടേബിളുകള്‍ ദക്ഷിണ റെയില്‍വേ, റെയില്‍വേ ബോര്‍ഡിനു കൈമാറി.

കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ് നിശ്ചയിച്ചിരിക്കുന്നത്. ട്രാക്കുകളുടെ ശേഷി അനുസരിച്ചു 180 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാവുന്ന വന്ദേഭാരത് ട്രെയിനുകള്‍ തദ്ദേശീയമായി നിര്‍മിച്ച ട്രെയിന്‍ സെറ്റുകളാണ്

അതെ സമയം കഴിഞ്ഞയാഴ്ച ചെന്നൈ-കോയമ്പത്തൂര്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചിരുന്നു. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് 508 കിലോമീറ്ററാണ് ദൂരം. ചെന്നൈ – കോയമ്പത്തൂര്‍ വന്ദേഭാരത് ട്രെയിന്‍ (20643) ചെയര്‍ കാറിന് 1365 രൂപ നിരക്കാണ് ഈടാക്കുന്നത്. 308 രൂപ ഇതില്‍ കാറ്ററിങ് സര്‍വീസിനാണ് ഈടാക്കുക. എക്‌സിക്യൂട്ടീവ് ക്ലാസിന് 2485 രൂപ(369 രൂപ കാറ്ററിങ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു) ചാര്‍ജ്. വന്ദേഭാരത് (20644) ട്രെയിനില ചെയര്‍ കാര്‍ 1215 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 2,310 രൂപയുമാണ് നിരക്ക് വരുന്നത്.

ഇതനുസരിച്ച് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഏകദേശം 1200-1300 രൂപക്ക് ഇടയിലായിരിക്കും വന്ദേഭാരത് ട്രെയിനിലെ ചെയര്‍ കാറിന് ടിക്കറ്റ് നിരക്ക്. സമൂഹമാധ്യമങ്ങളില്‍ ഇത് 1400വരെ പോകുന്നു. കൂടാതെ 9 മണിക്കൂറുനുള്ളില്‍ തിരുവനന്തപുരം-കണ്ണൂര്‍ യാത്ര ചെയ്യുന്ന ജനശതാബ്ദിക്ക് എസി ചെയര്‍കാറിന് 755 രൂപയാണ് എന്നതും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നു. ഏഴ് മണിക്കൂറുകൊണ്ട് എത്തുന്ന രാജധാനി എക്‌സ്പ്രസില്‍ 2 എസി സ്ലീപ്പര്‍ ടിക്കറ്റിന് 1235 രൂപയാണ് ചാര്‍ജ്.

കേരളത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ലോക്കോ പൈലറ്റ് എന്‍. സുബ്രഹ്മണ്യന്‍. കേരളത്തില്‍ സര്‍വീസ് നടത്തുന്നതിനുള്ള വന്ദേഭാരത് എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈറോഡില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ ഓടിച്ചത് എന്‍. സുബ്രഹ്മണ്യനായിരുന്നു

‘മറ്റു ട്രെയിനുകളുടെ വേഗത്തില്‍ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക,’ ലോക്കോ പൈലറ്റ് എന്‍.സുബ്രഹ്മണ്യന്‍ പറഞ്ഞു. ‘മണിക്കൂറില്‍ 80 കിലോമീറ്ററാകും വേഗം. ഷൊര്‍ണൂരില്‍നിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ്. ഏപ്രില്‍ എട്ടുമുതല്‍ കോയമ്പത്തൂര്‍-ചെന്നൈ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. അവിടെ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ജോലാര്‍പേട്ട്-ചെന്നൈ സ്റ്റേഷനുകള്‍ക്കിടയിലാണ്. 130 കിലോമീറ്റര്‍ വേഗത്തിലാണ് ഈ മേഖലയില്‍ ട്രെയിന്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.