Header 1 vadesheri (working)

കേരളം ഞെട്ടുന്ന വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ’; വി ഡി സതീശന്‍.

Above Post Pazhidam (working)

തിരുവനന്തപുരം: സിപിഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്നാണ് സതീശന്‍റെ മുന്നറിയിപ്പ്. ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്‍റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നാണ് ബിജെപിയെ സതീശന്‍ വെല്ലുവിളിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം അടഞ്ഞ അധ്യായമെന്നും സതീശന്‍ പ്രതികരിച്ചു.

First Paragraph Rugmini Regency (working)

സിപിഎമ്മുകാർ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാർത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എം വി ഗോവിന്ദൻ്റെ മകനെതിരായ ഗുരുതര ആരോപണം മറയ്ക്കാനാണ് സിപിഎം ശ്രമം രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ വിവാദം സിപിഎം ചര്‍ച്ചയാക്കുന്നത്. സിപിഎം അധികം അഹങ്കരിക്കേണ്ട, ചിലത് വാരാനുണ്ടെന്നാണ് സതീശന്‍ മുന്നറിയിപ്പ് നല്‍കുന്നത്. പല കാര്യങ്ങളും ഉടന്‍ പുറത്ത് വരുമെന്ന് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ വീട്ടിലേക്കുള്ള മാർച്ചിനായി കൊണ്ടുവന്ന കാളയുമായി ബിജെപി സംസ്ഥാന പ്രസിഡണ്ടിൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തേണ്ട സ്ഥിതിയുണ്ടാകുമെന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കുന്നു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന പ്രതിപക്ഷ നേതാവ്. ജിഎസ് ടിയിൽ വൻ അഴിമതിയാണ് നടക്കുന്നത്. സർക്കാരിലേക്ക് വരേണ്ട തുക ഇടനിലക്കാരെ വെച്ച് കൊള്ള ചെയ്യുന്നുവെന്നും സതീശന്‍ ആരോപിച്ചു.

Second Paragraph  Amabdi Hadicrafts (working)

അതേസമയം, കൻ്റോൺമെൻ്റ് ഹൗസിൽ തുടർച്ചയായി സുരക്ഷാ വീഴ്ച ഉണ്ടായതില്‍ പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകി. ഇന്നലെ പോർവിളികളുമായി എസ്എഫ്ഐ പ്രവർത്തകർ പ്രധാന ഗേറ്റ് വരെ എത്തി. പൊലീസ് ഇവരെ തടയാൻ തയ്യാറായില്ല. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷാവീഴ്ചകളിൽ അടിയന്തര നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ കത്തിലെ ആവശ്യം. ആക്രമികൾ കണ്ടോൺമെന്റ് ഹൗസിൽ കയറി ചെടിച്ചട്ടികൾ ഉൾപ്പെടെ അടിച്ച് തകർത്തു. ആർക്കും അക്രമം നടത്താവുന്ന അവസ്ഥയിലാണ് പ്രതിപക്ഷ നേതാവിന്റെ വസതിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജിയാവശ്യപ്പെട്ടുള്ള സിപിഎം-ബിജെപി പ്രതിഷേധങ്ങളുടെ മുന ഇപ്പോൾ പ്രതിപക്ഷ നേതാവിന് നേരെയാണ്. കാളയുമായി കൻ്റോൺമെൻ്റ് ഹൗസിലേക്കുള്ള ബിജെപി മാർച്ചും, കൻ്റോൺമെൻ്റ് ഹൗസിന് സമീപം നേതാക്കളെ കോഴികളുമായി ചേർത്ത് എസ്എഫ്ഐ പോസ്റ്റർ പതിച്ചതും ഇതിൻ്റെ ഭാഗമാണ്. പ്രതിഷേധങ്ങളിലെ രോഷത്തിനപ്പുറം മുന്നറിയിപ്പ് നൽകിയത് പ്രതിപക്ഷ നേതാവായതിനാൽ രാഷ്ട്രീയ ആകാംക്ഷ മുറുകുകയാണ്. ഭീഷണി ബിജെപി കോർ കമ്മിറ്റി അംഗത്തിനെതിരെയാണെന്ന് ക്ലൂവുമായിട്ടാണ് സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. കോൺഗ്രസ് മാതൃകയിൽ കോർ കമ്മിറ്റി അംഗത്തിനെതിരെ ബിജെപി പ്രസിഡണ്ട് നടപടി എടുക്കുമോ എന്ന് സന്ദീപ് വാര്യർ ചോദിച്ചു. ബിജെപി നേതാവ് കൃഷ്ണകുമാറും സന്ദീപ് വാര്യരും കഴിഞ്ഞ ദിവസം തന്നെ പരസ്പരം വെല്ലുവിളി നടത്തിയിരുന്നു.