Post Header (woking) vadesheri

കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം.

Above Post Pazhidam (working)

ചാവക്കാട്: കേരളാ എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ 59 മത് ജില്ലാ സമ്മേളനവും വിദ്യാഭ്യാസ അവാർഡും യാത്രയയപ്പും ചാവക്കാട് വ്യാപാര ഭവനിൽ വെച്ച് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി പ്രശാന്ത് അധ്യക്ഷത വഹിച്ചു വിദ്യാഭ്യാസ സെമിനാർ തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക് എം വി വിജയലക്ഷ്മി മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ദാനം നടത്തി .

Ambiswami restaurant

സർവീസിൽ നിന്ന് വിരമിക്കുന്നവരെ റിട്ട. എ എ രാജഷീല ആദരിച്ചു. , സംസ്ഥാന പ്രസിഡൻ്റ് എൻ വി മധു ആമുഖപ്രഭാഷണം നടത്തി. ടി വി നസീർ മുഖ്യപ്രഭാഷണം നടത്തി, സ്പാർക് ക്ലാസ്സ്‌ സനൽ കുമാർ നയിച്ചു ജില്ലാ സെക്രട്ടറി എം ദീപുകുമാർ , എം ആർ ആർ എം ഹയർ സെക്കന്ററി സ്കൂൾ ഹെഡ്മിസ്ട്രസ് എം സന്ധ്യ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രദീപ് എബ്രഹാം, മുൻ സംസ്ഥാന പ്രസിഡന്റ്‌ വി ഐ ജോയ്, തൃശൂർ ജില്ലാ പ്രസിഡന്റ്‌ സി പി ആന്റണി, ഇരിഞ്ഞാലക്കുട ജില്ലാ പ്രസിഡന്റ്‌ സജിൻ ആർ കൃഷ്ണൻ, ലിറ്റി ജോസഫ്, സി സി പെറ്റർ, കെ ആർ മണികണ്ഠൻ, ഓമന കെ ജെ, ടി സി കുരിയാക്കു, ഇമ്മനുവേൽ വിൻസെന്റ് പോൾ ജോബ്, കെ ശ്രീജിത്ത്‌ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് വിരമിക്കുന്ന അനദ്ധ്യാപകർക്ക് ഉപഹാരം നൽകി ആദരിച്ചു

Second Paragraph  Rugmini (working)