Header 1 vadesheri (working)

കേച്ചേരിയിൽ നാല് വർഷം മുൻപ് പുഴയിൽ മരണം, കൊലപാതകം: പ്രതി അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ : കേച്ചേരിയിൽ നാല് വർഷം മുൻപ് പുഴയിൽ മുങ്ങിമരിച്ച ആളുടെ മരണം കൊലപാതകം എന്ന് തെളിഞ്ഞു. പ്രതി തൃശ്ശൂര്‍ വരന്തരപ്പിള്ളി വേലുപ്പാടം സ്വദേശി ചുള്ളിപ്പറമ്പില്‍ വീട്ടില്‍ സലീഷിനെ 42 എ.സി.പി സ്ക്വാഡ് അറസ്റ്റ് ചെയ്തു. കേച്ചേരി കൈപ്പറമ്പ് സ്വദേശി കരിപ്പോട്ടില്‍ വീട്ടില്‍ ഗോപിനാഥന്‍ നായരുടെ മകന്‍ രാജേഷ് 36 ആണ് 2019 നവംബർ 18 ന് കേച്ചേരി ആയമുക്ക് പുഴയില്‍ മുങ്ങി മരിച്ചത്

First Paragraph Rugmini Regency (working)

. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നാല് വ‍ർഷങ്ങൾക്കു ശേഷം കൊലപാതകമാണെന്ന് തെളിയുന്നത്. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സലീഷാണ് ഇപ്പോൾ അറസ്റ്റിലായത്. സംഭവ സമയത്ത് സലീഷിന്റെ മൊബൈൽ പുഴയിൽ വീണിരുന്നു. രാജേഷിനോട് മൊബൈൽ ആവശ്യപ്പെട്ടിട്ടു നൽകിയിയില്ല. തുടർന്നുണ്ടായ തർക്കത്തിലാണ് പ്രതി രാജേഷിനെ തള്ളിയിട്ടത്. മദ്യലഹരിയിലായിരുന്നു ഇരുവരുമെന്ന് പൊലീസ് പറയുന്നു. വർഷങ്ങളായി പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു.