

ഗുരുവായൂർ : കാവീട് സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുനാളാഘോഷം മേയ് 2,3,4,5 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഗുരുവായൂര്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സി. പ്രേമാനന്ദകൃഷ്ണന്‍ ദീപാലങ്കാരം സ്വിച്ച് ഓണ്‍ ചെയ്യും. മൂന്നിന് രാവിലെ ആറിന് ഫാ. വര്‍ഗീസ് പാലത്തിങ്കലിന്റെ കാര്‍മ്മികത്വത്തില്‍ കൂടുതുറക്കല്‍ നടക്കും. 12 യൂണിറ്റുകളിലേക്ക് വള, ലില്ലിപൂവ്, അമ്പ് എന്നിവ ആശീര്‍വദിച്ച് നല്‍കും. വളയെഴുന്നള്ളിപ്പുകള്‍ രാത്രി സമാപിക്കും.

ഞായറാഴ്ച രാവിലെ 10.30ന് ആഘോഷമായ കുര്‍ബ്ബാനക്ക് ഫാ. പോള്‍ മുട്ടത്ത് മുഖ്യകര്‍മ്മികനാകും. ഫാ. അജിത്ത് കൊള്ളന്നൂര്‍ സന്ദേശം നല്‍കും. വൈകീട്ട് കുര്‍ബ്ബാനയ്ക്കു ശേഷം തിരുനാള്‍ പ്രദിക്ഷണം, വര്‍ണ്ണകാഴ്ച എന്നിവയുണ്ടാകും. തിങ്കളാഴ്ച രാവിലെ ആറിന് പൂര്‍വ്വീകര്‍ക്കായി ഓര്‍മ്മബലിയും വൈകീട്ട് ഏഴിന് നാടകവും അരങ്ങേറും .

വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ഫ്രാന്‍സീസ് നീലങ്കാവില്‍, ജനറല്‍ കണ്‍വീനര്‍ സി.വി. ജെയ്സണ്‍, പി.ആര്‍.ഒ. എം.എഫ്. ജോയ്, ട്രസ്റ്റിമാരായ സി.ജി. റാഫേല്‍, സണ്ണി ചീരന്‍, നിധിന്‍ ചാര്‍ളി, പബ്ലിസിറ്റി കണ്‍വീനര്‍ ഷാജന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു