Above Pot

കാവീട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ സംയുക്ത തിരുന്നാൾ.

ഗുരുവായൂർ : കാവീട് സെന്റ് ജോസഫ്സ് ദേവാലയത്തിൽ മാർ യൗസേപ്പിതാവിന്റെയും , വിശുദ്ധ സെബസ്ത്യാനോസ് സഹദയുടെയും മർത്ത മറിയത്തിന്റെയും സംയുക്ത തിരുനാൾ ഏപ്രിൽ 21 , 22 , 23 , 24 തിയ്യതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികളെ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
21 ന് വെള്ളിയാഴ്ച വൈകീട്ട് വൈദ്യുത ദീപാലങ്കാര ത്തിന്റെ സ്വിച്ച് ഓൺ കർമ്മം ഗുരുവായൂർ സി.ഐ. പി.കെ. മനോജ്കുമാർ നിർവ്വ ഹിക്കും .

First Paragraph  728-90

22 ന് ശനിയാഴ്ച രാവിലെ 6 ന് അതിരൂപത ചാൻസലർ ഡോ . ഡൊമിനിക് തലക്കോടന്റെ കാർമ്മികത്വത്തിൽ ദിവ്യബലി , കൂടുതുറക്കൽ , തിരുസ്വരൂപങ്ങൾ എഴു നള്ളിച്ചു വെക്കൽ എന്നിവ നടത്തും . തുടർന്ന് 12 യൂണിറ്റുകളിലേക്ക് അമ്പ് , വള് എഴു നള്ളിപ്പ് . രാത്രി 10.30 ന് എഴുന്നള്ളിപ്പുകളുടെ സമാപനം . തിരുന്നാൾ ദിനമായ 23 ഞായറാഴ്ച വൈകീട്ട് സെന്റ് മേരീസ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം ഉണ്ടായിരിക്കും പ്രദക്ഷിണശേഷം വർണ്ണക്കാഴ്ചയും നടത്തുന്നുണ്ട് .

Second Paragraph (saravana bhavan

24 ന് വൈകീട്ട് 6.30 ന് തൃശൂർ കലാസദന്റെ സംഗീതനിശയോടെ തിരുനാളിന് സമാപനമാകും . ഇടവക വികാരി ഫാ . ഫ്രാൻസിസ് നീലങ്കാവിൽ ട്രസ്റ്റിമാരായ എം.ഡി. ഡെന്നി ,കിരൺ ലാസർ , ജനറൽ കൺവീനർ റോഷൻ വർഗ്ഗീസ് , പി.ആർ.ഒ. എം.എഫ് . ജോയ് , പബ്ലിസിറ്റി കൺവീനർ സിജോ ജോസ് ചെറുവത്തൂർ , എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.