Above Pot

റെന്റിന് കാർ നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവാവിനെ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ

ഗുരുവായൂർ : റെന്റിന് കാർ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് എറണാകുളത്ത് നിന്ന് വിളിച്ചു വരുത്തി യുവാവിനെ ആക്രമിച്ചു കവർച്ച നടത്തിയ രണ്ടു പേരെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തു . മന്ദലാംകുന്ന് ആലത്തേയിൽ വീട് മുത്തലീഫ് മകൻ മുബഷീർ( 30) , കടപ്പുറം പുതിയങ്ങാടി ചിന്നക്കൽ വീട്ടിൽ ബീരാവുണ്ണി മകൻ മുഹമ്മദ് റഷീദ്( 36) എന്നിവരെ യാണ് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഐ.എസ് ബാലചന്ദ്രനും സംഘവം അറസ്റ്റ് ചെയ്തത് .

First Paragraph  728-90

കഴിഞ്ഞ വർഷം നവംബർ 21 ന് ആണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത് . ഇടുക്കി അടിമാലി കടവനാപ്പുഴ അനിൽ മകൻ അഭിജിത്തി (21) നെ റെന്റിന് കാർ നൽകാമെന്ന് പറഞ്ഞു എറണാകുളത്ത് നിന്ന് വിളിച്ചു വരുത്തി ബൈക്കിൽ കയറ്റി മന്നലം കുന്ന് ബീച്ചിൽ കൊണ്ട് പോയി ആക്രമിച്ചു പണ മടങ്ങിയ ബേഗും മൊബൈൽ ഫോണും കവർച്ച ചെയ്യുകയായിരുന്നു .

Second Paragraph (saravana bhavan

മൊബൈൽ ഫോണും ബാഗും പ്രതികളിൽ നിന്നും കണ്ടെടുത്തു . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു . കൂട്ട് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിൽ ആണ് പോലീസ് അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.ഗിരി, എ എസ് ഐ ,പി.എസ് . സാബു , സിവിൽ പോലീസ് ഓഫീസർമാരായ എ.അനസുദ്ദീൻ, സി.എസ്. സജീഷ്, ടി.പി. ടോബിൻ , എം.എസ്. ഷീജ എന്നിവർ ഉണ്ടായിരുന്നു