Header 1 vadesheri (working)

കവർച്ച കേസിലെ പ്രതി ഗുരുവായൂരിൽ അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ : കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടകാമ്പാൽ പഴഞ്ഞി ചുരുളിയിൽ വീട്ടിൽ വേലായുധൻ മകൻ മണികണ്ഠ (32 ) നെയാണ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി വി വിമൽ, സബ് ഇൻസ്‌പെക്ടർ ജയപ്രദീപ് കെ ജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘo അറസ്റ്റ് ചെയ്തത് .

First Paragraph Rugmini Regency (working)

ഗുരുവായൂർ കോട്ടപ്പടിയിൽ വച്ച് സംഘം ചേർന്ന് സ്വകാര്യ ബാങ്ക് ജീവനക്കാരനെ മർദ്ദിച്ചു പണവും രേഖകളും അപഹരിച്ച കേസിലാണ് അറസ്റ്റ് . രണ്ടുമാസത്തോളമായി പാലക്കാട് മലപ്പുറം എറണാകുളം ജില്ലകളിലായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു

കൂട്ടു പ്രതികളായ കോട്ടപ്പടി പിള്ളകോളനി ഐനിക്കൽ വീട്ടിൽ മുഹമ്മദലി മകൻ ജാസിൽ (23 ) പിള്ളകോളനി ചുള്ളി പറമ്പിൽ വീട്ടിൽ വിഷ്ണു (23)
താമരയൂർ വൈശ്യം വീട്ടിൽ കുഞ്ഞി മോൻ മകൻ മൻസിഫ് (26) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഗുരുവായൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ കെ പി ഉദയകുമാർ കൃഷ്ണപ്രസാദ്, വി പി സുമേഷ് , എസ് അഭിനന്ദ് ,ടി കെ നിഷാദ് ,എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Second Paragraph  Amabdi Hadicrafts (working)