കാട്ടു പന്നികളെ കൊണ്ട് വലഞ്ഞു ബ്രഹ്മം കുളം നിവാസികൾ
ഗുരുവായൂർ : കാട്ടു പന്നികളെ കൊണ്ട് വലഞ്ഞു ബ്രഹ്മം കുളം നിവാസികൾ .ഗുരുവായൂർ നഗര സഭയിലെ ഏഴാം വാർഡിലാണ് കാട്ടു പന്നികളെ കൊണ്ടുള്ള ഏറെ ശല്യം , പറമ്പിലെ വിളകൾ നശിപ്പിക്കുന്നത് കാരണം പലരും കൃഷി ഉപേക്ഷിച്ച മട്ടാണ് ..ഇതിൽ ഏറെ ദുരിതം ഇരു ചക്ര വാഹന യാത്രികർക്കാണ് , ഇവ എപ്പോഴാണ് റോഡ് ക്രോസ് ചെയ്യുക എന്നത് പ്രവചനാതീതമാണ് .
അത് കൊണ്ട് തന്നെ പലരും ജീവൻ കയ്യിൽ പിടിച്ചാണ് ഇത് വഴി രാത്രി യാത്ര നടത്തുന്നത് .. പരാതി പറഞ്ഞു മടുത്തു എന്നാണ് നാട്ടുകാർ പറയുന്നത് . അതെ സമയം തൊട്ട അടുത്ത പഞ്ചായത്ത് ആയ എളവള്ളി പഞ്ചായത്ത് ശല്യക്കാരായ കാട്ടു പന്നികളെ ജൂലൈ ഒന്ന് മുതൽ .. കൊല്ലാൻ തീരുമാനമെടുത്തു ..പന്നിയെ കാണുന്നവർ അവരുടെ വാർഡ് അംഗത്തെ വിവരം അറിയിച്ചാൽ അപ്പോൾ തന്നെ നടപടി ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അറിയിച്ചു . പന്നികളെ രാത്രി 10 മണി മുതൽ 12 മണി വരെ കാണുന്നവർ വാർഡ് മെമ്പർമാരെ വിവരം അറിയിക്കണം.