Post Header (woking) vadesheri

കതിർകറ്റകൾ എത്തി, ഗുരുവായൂരിൽ ഇല്ലം നിറ നാളെ .

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ ഇല്ലം നിറ വെള്ളിയാഴ്‌ച . രാവിലെ 8.46-നും, 10.37-നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങ്. ശീവേലിയ്ക്കുശേഷം, ക്ഷേത്രം കിഴക്കേ ഗോപുരനടയില്‍നിന്നും ശാന്തിയേറ്റ കീഴ്ശാന്തിമാര്‍ കതിര്‍കറ്റകള്‍ തലചുമടായി ചുറ്റമ്പലം വലംവെച്ച് നാലമ്പലത്തിലേയ്ക്ക് എഴുെന്നള്ളിയ്ക്കും. നാലമ്പലത്തിനകത്തെ നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് ക്ഷേത്രം മേല്‍ശാന്തി കതിര്‍കറ്റകളില്‍ ലക്ഷ്മീപൂജ നടത്തി ഭഗവാന്റെ ശ്രീലകത്ത് ചാര്‍ത്തുന്നതോടെ ചടങ്ങിന് പരിസമാപ്തിയാകും.

Ambiswami restaurant

തുടര്‍ന്ന് ഉപദേവന്മാരുടെ ശ്രീകോവിലുകളിലും നിറ നടത്തും. ഭഗവാന്റെ ശ്രീലകത്ത് നിറകഴിഞ്ഞാല്‍ തീര്‍ത്ഥകുളത്തിന്റെ വടക്കുഭാഗത്തുള്ള ഫ്ലൈ ഓവര്‍ വഴി പ്രവേശിയ്ക്കുന്ന പരിമിതമായ ഭക്തര്‍ക്ക്, ഭഗവാന് പൂജചെയ്ത നെല്‍കതിര്‍ പ്രസാദമായി നല്‍കും. പൂജചെയ്ത് ചൈതന്യമാക്കിയ നെല്‍കതിരുകള്‍ ഭവനങ്ങളിലും, സ്ഥാപനങ്ങളിലും ചാര്‍ത്തുന്നത് സര്‍വ്വൈശ്വര്യമാണെന്നാണ് വിശ്വാസം

Second Paragraph  Rugmini (working)

പതിവുകള്‍ തെറ്റിയ്ക്കാതെ ഈ വര്‍ഷവും ആലാട്ട് കുടുംബം ശ്രീഗുരുവായൂരപ്പന്റെ ഇല്ലംനിറയ്ക്കാവശ്യമായ കതിര്‍കറ്റകളുമായി ഇന്ന് ക്ഷേത്ര തിരുമുറ്റത്തെത്തി. ആലാട്ട് കുടുംബത്തിലെ ഇളം തലമുറയിലെ രവീന്ദ്രനും, സഹോദരന്‍ ജയനും ചേര്‍ന്നാണ് 210-കറ്റകള്‍ ക്ഷേത്രത്തിലെത്തിച്ചത്. 51-കറ്റകള്‍ വേലപ്പന്റെ കുടുംബത്തിന്റെ വകയായും, ബാക്കിവരുന്ന 151-കറ്റകള്‍ അവകാശികളായ മനയം, അഴീക്കല്‍ കുടുംബാംഗങ്ങളുടെ വഴിപാടുമാണ്. മുഴുവന്‍ കറ്റകളും എത്തിച്ചത് ജയനും, രവീന്ദ്രനും ചേര്‍ന്ന്. ഇതുകൂടാതെ ഭക്തര്‍ വഴിപാടായും ക്ഷേത്രത്തിലേയ്ക്ക് കറ്റകളെത്തിച്ചു.

Third paragraph

ക്ഷേത്രത്തില്‍ ശനിയാഴ്ചയാണ് തൃപ്പുത്തരി ചടങ്ങ്. പുതിയ നെല്ലിന്റെ അരി ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം, ശ്രീഗുരുവായൂരപ്പന് നിവേദിയ്ക്കുന്ന ചടങ്ങാണ് തൃപ്പുത്തരി. രാവിലെ 9.14-നും, 10.33-നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരിയുടെ അരിയളവ് ചടങ്ങ് നടക്കുന്നത്.