Post Header (woking) vadesheri

കാസർകോട് 1.17 കോടി രൂപ യുടെ കുഴൽ പണം പിടികൂടി

Above Post Pazhidam (working)

കാസർകോട്: ബേക്കലിനടുത്ത് വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന 1.17 കോടി രൂപയാണ് തീരദേശ സംസ്ഥാനപാതയിൽ ബേക്കൽ തൃക്കണ്ണാട് വെച്ച് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന ബേക്കൽ സ്റ്റേഷൻ പരിധിയിൽ മേൽ പറമ്പിനടുത്ത് ലിയ മൻസിലെ അബ്ദുൽ ഖാദർ (46) എന്നയാളെ അറസ്റ്റ് ചെയ്തു.

First Paragraph Jitesh panikar (working)

ഇയാളുടെ വാഗണർ കാറിൽ രഹസ്യ അറ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ച് വച്ചത്. പണത്തിന് മതിയായ രേഖകളില്ലെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും ബേക്കൽ എസ് എച്ച് ഒ ഡോ അപര്ണ് ഐപിഎസ് പറഞ്ഞു. ഡിവൈഎസ്പി വി വി മനോജ്, ഇൻസ്പെക്ടർ കെ പി ഷൈൻ എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്