Post Header (woking) vadesheri

കർമ്മശ്രേഷ്ഠ പുരസ്കാരം അഡ്വ.ഏ.ഡി.ബെന്നിക്ക് സമ്മാനിച്ചു

Above Post Pazhidam (working)

ഇരിങ്ങാലക്കുട : വിവിധ മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച്, അഡ്വ.ഏ.ഡി.ബെന്നിക്ക് കർമ്മ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു .കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും ആർ ടി ഐ കൗൺസിലും സംയുക്തമായി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പെർസൺ സോണിയ ഗിരി അഡ്വ.ഏ.ഡി.ബെന്നിക്ക് പുരസ്കാരം നല്കി ആദരിച്ചത്.

Arya bhavan inner

Second Paragraph  Sarovaram(working)

പൗരസ്ത്യ കൽദായ സുറിയാനി സഭ ഇന്ത്യ മേലധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലിത്ത പൊന്നാട അണിയിച്ചു. മുപ്പത് വർഷത്തിലധികമായി ഉപഭോക്തൃരംഗത്ത് സമാനതകളില്ലാതെ പ്രവർത്തിച്ചു വരുന്ന ബെന്നിവക്കീൽ സമൂഹത്തെ സ്പർശിക്കുന്ന ഒട്ടേറെ കേസുകളിൽ ശ്രദ്ധേയമായ വിധികൾ നേടിയെടുത്തിരുന്നു. ഉപഭോക്തൃ സംബന്ധമായ പഠനക്ലാസ്സുകൾക്കും നേതൃത്വം നല്കി വരുന്നു.നിരവധി റേഡിയോ ടിവി അഭിമുഖങ്ങൾ പുറത്തു വന്നിട്ടുണ്ട്.ഫാദർ ഡേവിസ് ചിറമൽ നേതൃത്വം നൽകുന്ന കിഡ്ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപക സെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)

വൃക്കരോഗികൾക്ക് വേണ്ടി പ്രവർത്തിച്ചു വരവെ വൃക്കരോഗബാധിതനായി മാറുകയും വൃക്ക മാറ്റിവെച്ച് പതിനാറ് വർഷങ്ങൾ പൂർത്തിയാക്കി. സ്പോർട്സ് ലേഖകനും പ്രചോദനാത്മക പ്രസംഗകനും ചെസ് താരവും ,. സോഷ്യൽ മീഡിയയിൽ സ്ഥിരം പംക്തികൾ ചെയ്തു വരുന്നു.പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്ര ഗ്രന്ഥം പ്രസിദ്ധമാണ്.ചടങ്ങിൽ ബിന്നി ഇമ്മട്ടി, കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള പ്രസിഡൻ്റ് പ്രിൻസ് തെക്കൻ, സാബു ജോർജ്, ഡോ. സിസ്റ്റർ ബ്ലെസ്സി, ഫാദർ ജോൺ പാലിയേക്കര ,ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.