Header 1 vadesheri (working)

കാർഗിൽ വിജയത്തിന്റെ 25 വർഷം, ഒരു വർഷത്തെ ആഘോഷം.

Above Post Pazhidam (working)

ഗുരുവായൂർ: പൈതൃകം ഗുരുവായൂർ സൈനിക സേവാസമിതിയുടെ ആഭിമുഖ്യത്തിൽ… 1996 ജുലായ് 26 ന് നടന്ന കാർഗിൽ വിജയത്തിന്റെ 25 വർഷം ആഘോഷിക്കുന്ന 2024..ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ കർമ്മ പരിപാടി കളോടെ ആഘോഷിക്കുന്നതിനായി തീരുമാനിച്ചതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.

First Paragraph Rugmini Regency (working)

സൈനികരെ ആദരിക്കൽ, സൈന്യത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനുള്ള വേദികളിൽ സംഘടിപ്പിക്കുക, സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി ദേശസ്നേഹ സദസ്സുകൾ സംഘടിപ്പിക്കുക, പഠനക്ലാസ്സുകൾ, ചിത്രപ്രദർശനം, വിരമിച്ച സൈനികർക്കിടയിൽ ജീവകാരുണ്യ പ്രവർത്തനം എന്നീ ലക്ഷ്യങ്ങൾ മുന്നോട്ടു വെച്ചാണ് 2024…25 ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

കാർഗിൽ ദിനമായ 26 രാവിലെ 9 മണിക്ക് ഗുരുവായൂർ നഗരസഭ ലൈബ്രറി ഹാളിൽ വെച്ച് ആയതിന്റെ ഔപചാരിക ഉദ്ഘാടനസദസ്സ് നടക്കും.

Second Paragraph  Amabdi Hadicrafts (working)

അന്നേ ദിവസം ലൈബ്രററി അങ്കണത്തിലെ ഗാന്ധിപ്രതിമക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ അമർജ്ജവാൻ സ്ഥൂപത്തിന് മുന്നിൽ നിലവിളക്കു കൊളുത്തി പുഷ്പാർച്ചന നടത്തും.

തുടർന്ന് ലൈബ്രറി ഹാളിൽ നടക്കുന്ന ചടങ്ങ് ബ്രിഗേഡിയർ രവീന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. പൈതൃകം സൈനിക സേവാസമിതി ചെയർമാൻ, കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗെഡിയർ എൻ. എ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിക്കും. ദീർഘകാലത്തെ സൈനിക സേവനത്തിനു ശേഷം കേരള സർക്കാർ നിയമപാലനവേദി കളിൽ അഹോരാത്രം സേവനം അനുഷ്ഠിക്കുന്ന “ഹോം ഗാർഡു”കളെ ആദരിക്കുന്ന ഒരു ചടങ്ങ് കൂടി സംഘടിപ്പിച്ചിട്ടുണ്ട്.

വിവിധ കലാലയങ്ങളിലേയും സ്കൂളുകളിലേയും എൻ. സി. സി. വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുക്കും.

പത്രസമ്മേളനത്തിൽ പൈതൃകം കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, സൈനിക സേവസമിതി ചെയർമാൻ ബ്രിഗേഡിയർ എൻ. എ. സുബ്രമണ്യൻ(വൈ എസ്.എം) ജനറൽ കൺവീനർ കെ. കെ. വേലായുധൻ, ഖജാൻജി കെ. സുഗതൻ, പൈതൃകം രക്ഷാധികാരി പ്രൊഫ. വി. എം. നാരായണൻ നമ്പൂതിരി, സെക്രട്ടറി മധു. കെ. നായർ, കുമാരി തമ്പാട്ടി വരുണൻ കൊപ്പര, രവീന്ദ്രൻ വട്ടരങ്ങത്ത്, ബിജു ഉപ്പുങ്ങൽ എന്നിവർ പങ്കെടുത്തു.