Post Header (woking) vadesheri

കാര്‍ഗില്‍ ഹീറോ ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവ് വ്യാഴാഴ്ച ഗുരുവായൂരിലെത്തും.

Above Post Pazhidam (working)

ഗുരുവായൂർ : കാര്‍ഗില്‍ യുദ്ധത്തിലെ ഹീറോ ഹോണററി ക്യാപ്റ്റന്‍ യോഗേന്ദ്ര സിങ് യാദവ് വ്യാഴാഴ്ച ഗുരുവായൂരിലെത്തും. രാജ്യം പരം വീര്‍ചക്ര നല്‍കി ആദരിച്ച യോഗേന്ദ്ര സിങ്ങിന് ഗുരുവായൂര്‍ ദേവസ്വം ആദരവ് നല്‍കും. രാവിലെ ആറരയ്ക്കാണ് യാദവ് ക്ഷേത്ര ദര്‍ശനത്തിനെത്തുക. 1999ലെ കാര്‍ഗില്‍ പോരാട്ടത്തില്‍ മൂന്ന് പാക് ബങ്കറുകള്‍ തകര്‍ക്കുകയും നാല് പാക് സൈനികരെ വകവരുത്തി ടൈഗര്‍ ഹില്‍ തിരിച്ചുപിടിക്കാന്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തതിനാണ് യോഗേന്ദ്ര സിങ് യാദവിന് രാഷ്ട്രം പരം വീര്‍ചക്രം നല്‍കി ആദരിച്ചത്. പത്തൊന്‍പതാം വയസില്‍ രാജ്യത്താദ്യമായി പരം വീര്‍ ചക്രം നേടുന്ന സൈനികനാണ് യോഗേന്ദ്ര സിങ് യാദവ്

Ambiswami restaurant