
കരയോഗത്തിൽ രാമായണ മാസാചരണത്തിന് തുടക്കമായി.

ഗുരുവായൂർ: ചാവക്കാട് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയനിൽ രാമായണ മാസാചരണത്തിന് തുടക്കമായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.വി.അച്ച്യുതൻ കുട്ടി, പി.വി. സുധാകരൻ, പി.കെ. രാജേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.

താലൂക്ക് വനിതാ യൂണിയൻ ഭാരവാഹികളായ ബിന്ദു നാരായണൻ, കെ.രാധാമണി, വി.ശ്രീദേവി, ജ്യോതി രാജീവ്, സിന്ധു ശശിധരൻ, ബാലാമണി സി. മേനോൻ, സുമ രവിന്ദ്രൻ, ശ്യാമള ഗോപിനാഥ് തുടങ്ങിയവർ രാമായണ പാരായണത്തിന് നേതൃത്വം നൽകി. ആഗസ്റ്റ് 16 വരെ ദിവസവും രാവിലെ 9 മുതൽ വിവിധ കരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ താലൂക്ക് യൂണിയൻ ഹാളിൽ രാമായണ പാരായണം നടക്കും.