Post Header (woking) vadesheri

കാറപകടം, ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി.

Above Post Pazhidam (working)

ഗുരുവായൂർ : കാറപകടത്തിൽ പരിക്കേറ്റ് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറുവയസ്സുകാരൻ മരണത്തിന് കീഴടങ്ങി .ഗുരുവായൂർ പുതിയ വീട്ടിൽ മഞ്ഞിയിൽ ഷാജഹാൻ മൊയ്‌തുവിന്റെ മകൻ ശുഹാ ബാബു(06 ) വാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു മരണം..

Ambiswami restaurant

ഞായറാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ അണ്ടത്തോട് സെന്ററിൽ ഫെഡറൽ ബാങ്കിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി ട്രാൻസ്‌ഫോർമറിൽ ഇടിക്കുകയായിരുന്നു. മരിച്ച ശുഹാ ബാബു വിനെ കൂടാതെ കാർ യാത്രികരായിരുന്ന പിതാവ് ഷാജഹാൻ മൊയ്തു, മാതാവ്, പതിനൊന്നും ഒന്നും വയസ്സുകാരായ സഹോദരങ്ങൾ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.താനൂരിലെ മാതാവിന്റെ വീട്ടിൽ നിന്നും ഗുരുവായൂരിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

Second Paragraph  Rugmini (working)