

ഗുരുവായൂർ : കാക്കശ്ശേരി വിദ്യാവിഹാർ സെൻട്രൽ സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി കാപ്പിപ്പൊടിയച്ചൻ’ എന്ന വിശേഷണമുള്ള ഫാദർ ജോസഫ് പുത്തൻ പുരക്കൽ നടത്തിയ മോട്ടിവേഷണൽ ക്ലാസ്സ് ശ്രദ്ധേയമായി.സാമൂഹ്യ സേവന രംഗത്തും മറ്റും തനതായ സംഭാവനകൾ നല്കിയിട്ടുള്ള വിദ്യാവിഹാറിന്റെ പൊതു ജനസമ്പർക്ക പരിപാടികളിലൊന്നായിരുന്നു സൗജന്യ മോട്ടിവേഷണൽ ക്ലാസ്സ് .

കൗൺസിലറും പ്രൊഫസറും എഴുത്തുകാരനും ബഹുമുഖ പ്രതിഭയുമായ ‘ചിരിയച്ചന്റെ ‘ പ്രഭാഷണം മനസ്സിനെ തൊട്ടുണർത്തുന്നതായിരുന്നു. ചിരിക്കൊപ്പം ചിന്തയുണർത്തുന്ന ആ വാക്കുകൾ മൂല്യബോധത്തിലൂന്നിയതായിരുന്നു. ജീവിതത്തിൽ സന്തോഷത്തിൻ്റെ മുഹുർത്തങ്ങൾ നിറയ്ക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം ഉയർത്തിക്കാട്ടി.യോഗത്തിൽ പ്രിൻസിപ്പാൾ ഉഷ നന്ദകുമാർ സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡന്റ് അഡ്വ. സുജിത് അയിനിപ്പുള്ളി അധ്യക്ഷനായ ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റി അഡ്വ.കെ.വി.മോഹന കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി .
ട്രസ്റ്റ് മെമ്പർ കെ.ജി.ധർമ്മരാജൻ, പി.ടി.എ . വൈസ് പ്രസിഡൻ്റ് കെ.എ.ജെതിൻ ,അക്കാദമിക് ഡയറക്ടർ ശോഭ മേനോൻ, വൈസ് പ്രിൻസിപ്പാൾ സ്റ്റെല്ല ഫ്രാൻസിസ്, സീനിയർ ഹെഡ്മിസ്ട്രസ് വസന്തകുമാരി, ഹെഡ്മിസ്ട്രസ് മഞ്ജുള രഘു പ്രദീപ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
