Madhavam header
Above Pot

കണ്ണൂരിലെ വൻ മയക്ക് മരുന്ന് വേട്ട , രണ്ടു പ്രതികളെ കൂടി പോലീസ് തിരിച്ചറിഞ്ഞു

കണ്ണൂര്‍: കണ്ണൂരില്‍ കഴിഞ്ഞ ദിവസം രണ്ടു കോടി വില വരുന്ന മയക്കുമരുന്നുമായി ദമ്ബതികളെ പിടികൂടിയ സംഭവത്തില്‍ മുഖ്യ പ്രതീകളായ രണ്ടു പേരെ കൂടി പൊലിസ് തിരിച്ചറിഞ്ഞു. ബംഗ്‌ളൂരില്‍ ജോലി ചെയ്യുന്ന നിസാം, മരക്കാര്‍ കണ്ടി സ്വദേശി ജാസിം എന്നിവരെയാണ് പൊലിസ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം പിടിയിലായ മുഴപ്പിലങ്ങാട് സ്വദേശികളായ അഫ്‌സല്‍ (33) ഭാര്യ ബള്‍കീസ് (31) എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് രണ്ടു പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്

Astrologer

കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സിയില്‍ മയക്കുമരുന്ന് കൈപറ്റാനെത്തിഭാര്യയും ഭർത്താവും പിടിയിലായത് ഇവരുടെ പക്കല്‍ നിന്ന് രണ്ട് കിലോ എം ഡി എം എ പിടിച്ചെടുത്തു. ബസില്‍ കടത്താന്‍ ശ്രമിക്കുമ്ബോഴായിരുന്നു അറസ്റ്റ്.

പ്രതികളില്‍ രണ്ടു കിലോ എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍ എന്നിവയും കണ്ടെടുത്തു. ബെംഗളൂരു ബസ് കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് കടത്തിയതെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.ഇളങ്കോ പറഞ്ഞു. ബസില്‍ വന്ന പാര്‍സല്‍ വാങ്ങാനാണ് ഇവര്‍ തെക്കി ബസാറിലെ പാര്‍സല്‍ സര്‍വീസ് ഓഫിസിലെത്തിയത്. നേരത്തെ മുഴപ്പിലങ്ങാട് നിന്നും പ്രതികള്‍ പിടിയിലായിരുന്നുവെങ്കിലും ബാള്‍കീസും അഫ്‌സലും പാര്‍സല്‍ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.ഇളങ്കോവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയും സംഘവും അറസ്റ്റു ചെയ്തത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു കോടി വിലയുള്ള രണ്ടു കിലോ എം.ഡി.എം.എ പിടികൂടുന്നതെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.

എന്നാല്‍ ഈ തരത്തില്‍ പെട്ട മയക്കു മരുന്നിന് അതിന്റെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടര മുതല്‍ ആറു കോടിയോളം വിലവരുമെന്നും പരിശോധനയിലൂടെ മാത്രമേ ഇപ്പോള്‍ പിടികൂടിയ മയക്കു മരുന്നുകളുടെ യഥാര്‍ഥ വില മനസിലാക്കാന്‍ കഴിയൂയെന്നാണ് പൊലീസ് പറഞ്ഞു. സമീപകാലത്ത് സംസ്ഥാനത്ത് പിടികൂടിയ വലിയ എംഡിഎംഎ വേട്ടയാണിതെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരുന്ന ബസില്‍ തുണിത്തരങ്ങള്‍ കൊണ്ടുവരുന്ന മറവിലാണ് ബള്‍ക്കിസും ഭര്‍ത്താവ് സാദിഖും മയക്കുമരുന്ന് കടത്താന്‍ തുടങ്ങിയത്. അഞ്ചു തവണയാണ് ഇവര്‍ ഇതിനുമുന്‍പ് മയക്കുമരുന്ന് കടത്തിയതെന്നാണ് പൊലിസിനു മൊഴി നല്‍കിയത്. ബംഗ്‌ളൂരില്‍ ബിസിനസുകാരനായ കണ്ണൂര്‍ സ്വദേശിയായ നിസാമാണ് ഇവര്‍ക്ക് എം.ഡി.എം എ തുണിത്തരങ്ങള്‍ അയക്കുന്ന പെട്ടികളുടെ ഉള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു അയച്ചിരുന്നത്.

കണ്ണൂര്‍ സിറ്റി മരക്കാര്‍ക്കണ്ടി സ്വദേശി ജാസിമാണ് ഏജന്റായ ബള്‍ക്കിസുമായി പണമിടപാടുകള്‍ നടത്തിയിരുന്നത്. ഗൂഗിള്‍ പേ വഴിയാണ് ഇവര്‍ പണം കൈമാറിയിരുന്നത്. വാട്‌സ് ആപ്പ് വഴിയാണ് ബംഗ്‌ളൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘവുമായി അറസ്റ്റിലായ ദമ്ബതികള്‍ ബന്ധപ്പെട്ടിരുന്നത്. എന്നാല്‍ മയക്കുമരുന്ന് എത്തിച്ചവര്‍ വ്യത്യസ്ത നമ്ബറുകളിലാണ് തന്നെ ബന്ധപ്പെട്ടിരുന്നതെന്നാണ് ബള്‍ക്കിന്‍സ് അന്വേഷണ സംഘത്തിന് നല്‍കിയത്.രണ്ടു മക്കളുടെ ഉമ്മയായ ബള്‍ക്കിന്‍സും ഭര്‍ത്താവ് സാദിഖും പണം മോഹിച്ചാണ് മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയത് പര്‍ദ്ദയണിഞ്ഞ് സ്‌കൂട്ടറിലാണ് ഇവര്‍ എം.ഡി.എം.എയുടെ ചില്ലറ വില്‍പന നടത്തിവന്നിരുന്നത്.

വിജനമായ സ്ഥലങ്ങളില്‍ സ്‌കൂട്ടറിലെത്തി കുറ്റിക്കാടുകളിലും മറ്റും ഇവര്‍ എം.ഡി.എം എ ഉപേക്ഷിക്കുകയും സ്ഥലത്തിന്റെ ഗുഗിള്‍ മാപ്പ് ബംഗ്‌ളരിലെ സംഘത്തിന് അയച്ചുകൊടുക്കുകയാണ് പതിവ്. ഇതു പ്രകാരം ആവശ്യക്കാര്‍ ബംഗ്‌ളൂരിലെ സംഘത്തിന് ഗൂഗിള്‍ പേ ചെയ്തു കഴിഞ്ഞാല്‍ അവര്‍ കാറുകളിലും മറ്റും വന്നു സാധനം എടുത്തു കൊണ്ടു പോകാറാണ് പതിവ്. ബംഗ്‌ളൂരില്‍ ഒരു ജ്യുസ് കടയിലെ ജീവനക്കാരനായ സാദിഖിന്റെ ഭാര്യയായ ബള്‍ക്കിസിന് ആഡംബര ജീവിതം നയിക്കാനാണ് മയക്കുമരുന്ന് കച്ചവടത്തിനിറങ്ങിയ തെന്നാണ് ഇവര്‍ പൊലിസിന് നല്‍കിയ മൊഴി. ഒരു മാസം 1,80,000 രൂപ വരെ ഇവര്‍ ഇങ്ങനെ മയക്കുമരുന്ന് കച്ചവടത്തിലൂടെ കമ്മിഷനായി സമ്ബാദിച്ചിരുന്നു.

ഒരു വശത്തു നിന്നും മയക്കുമരുന്ന് വില്‍പ്പന പൊടിപൊടിക്കുമ്ബോഴും തന്നെ പൊലിസിന്റെ ചാരക്കണ്ണുകള്‍ പിന്‍തുടരുന്നതായി ബള്‍ക്കിസിന് അറിയില്ലായിരുന്നു. ഇവര്‍ സഞ്ചരിച്ച ആക്ടിവസ് കൂട്ടറിന്റെ നമ്ബര്‍ പൊലിസ് പലപ്പോഴും ഇവരറിയാതെ തന്നെ നിരീക്ഷിച്ചിരുന്നു.എന്നാല്‍ ബള്‍ക്കിസിന്റെ മയക്കുമരുന്ന് ഇടപാടിനെ കുറിച്ചു വ്യക്തമായ വിവരം ലഭിക്കുന്നത് തോട്ടട അമ്മു പറമ്ബില്‍ നടന്ന സംഭവത്തിന് ശേഷമാണ്.

കഴിഞ്ഞ ഒക്ടോബറില്‍ ജീന്‍സണിഞ്ഞ് എം.ഡി.എം.എ കൈമാറുംന്നതിനായെത്തിയ ബള്‍ക്കിസ് മൈതാനത്തിലെ കുറ്റിക്കാട്ടില്‍ അതുപേക്ഷിച്ചതിനു ശേഷം ആരുമറിയാതെ കടന്നു കളയുന്നത് ഒരു ഓട്ടോറിക്ഷക്കാരന്‍ കാണുകയും ഇയാള്‍ അതെടുത്ത് എടക്കാട് പൊലിസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. ബള്‍ക്കീസ് ഉപേക്ഷിച്ച പാക്കറ്റ് മയക്കുമരുന്നാണെന്നു മനസിലാക്കിയ എടക്കാട് പൊലിസ് ഇവരെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെങ്കിലും ബാള്‍ ക്കിസ് നിഷേധിക്കുകയും ഇവരുടെ ക്യാമറ ദൃശ്യങ്ങള്‍ ലഭിക്കുകയും ചെയ്യാത്ത സാഹചര്യത്തില്‍ പൊലിസ് ഒഴിവാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ അന്നു കണ്ടെത്തിയ എം.ഡി.എം.എ ഉപേക്ഷിച്ചത് താനാണെന്ന് ബള്‍ക്കിസ് ഇപ്പോള്‍ പൊലിസിന് നല്‍കിയ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. കണ്ണുര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു

Vadasheri Footer