Header 1 = sarovaram
Above Pot

എക്‌സിബിഷനിൽ നിന്നും വാങ്ങിയ സെറ്റി കേടായി ,കണ്ണൂരിലെ സെറ ഫർണിച്ചർ നഷ്ടപരിഹാരം നൽകണം : തൃശൂർ ഉപഭോക്തൃ കോടതി

തൃശൂർ : കോർണർ സെറ്റിയുടെ മരം കീടം കുത്തി കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. തൃശൂർ പേരാമംഗലം സ്വദേശി വെളുത്തേടത്ത് വീട്ടിൽ വി.ആർ. ശശീന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് കണ്ണൂർ ഇരിട്ടിയിലെ സെറാ ഫർണിച്ചറിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും കിളിയന്നൂരിലെ മാനേജർക്കെതിരെയും ഇപ്രകാരം വിധിയായതു്.

തൃശൂരിൽ എതൃകക്ഷികൾ നടത്തിയ ഫർണിച്ചറുകളുടെ പ്രദർശനത്തിൽനിന്നാണ് ശശീന്ദ്രൻ 25,000 രൂപ വിലവരുന്ന കോർണർ സെറ്റ് വാങ്ങിയിരുന്നു .മികച്ച ഗുണനിലവാരം പുലർത്തുന്ന മരമാണ് ഉപയോഗിക്കുന്നതെന്നും പത്ത് വർഷം ഗ്യാരണ്ടിയുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് വില്പന നടത്തുകയുണ്ടായത്. എന്നാൽ വാങ്ങി ഒരു വർഷത്തിനുള്ളിൽത്തന്നെ കോർണർ സെറ്റിയുടെ മരം കുത്തുകയും റെക്സിൻ വിണ്ടുപൊട്ടി പൊടിഞ്ഞു പോവുകയും ചെയ്തു. .പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.

Astrologer

തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാകുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് കോർണർ സെറ്റിയുടെ വിലയായ 25,000 രൂപയും നഷ്ടപരിഹാരമായി 15,000 രൂപയും ചിലവിലേക്ക് 5,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Vadasheri Footer