ഏകാദശി നാളിൽ കണ്ണനെ കാണാൻ പതിനായിരങ്ങൾ
ഗുരുവായൂർ :ഏകാദശി വ്രതം നോറ്റ് ദർശന സയൂജ്യം തേടി ക്ഷേത്ര നഗരിയിലേക്ക് ഒഴുകി എത്തിയത് ഭക്ത സഹസ്രങ്ങൾ.കൊമ്പന്‍ ഇന്ദ്രസെന്നിന്റെ ശിരസ്സിലേറ്റിയ തങ്കവിഗ്രഹവുമായുള്ള സ്വര്‍ണ്ണക്കോലത്തിലെഴുന്നെള്ളിയ ശ്രീഗുരുവായൂരപ്പന്‍ പതിനായിരങ്ങള്‍ക്ക് ദര്‍ശന സായൂജ്യമരുളി. നിരവധി പുണ്യങ്ങളുടെ സംഗമ ഭൂമിയായ ഭൂലോക വൈകുണ്ഠത്തില്‍, പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുമുതിര്‍ന്ന ഹരിനാമ കീര്‍ത്തനങ്ങളുടെ അലയൊലിയിലായിരുന്നു ഗുരുപവനപുരി ദേവസ്വത്തിന്റെ വകയായിട്ടാണ് ഇന്നത്തെ വിളക്കാഘോഷം. രാവിലെ ഉഷ:പൂജക്കു ശേഷം മേളത്തിന്റെ അകമ്പടിയില്‍ നടന്ന പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിക്ക്, ഗുരുവായൂര്‍ ദേവസ്വം മാതംഗരാജന്‍ ഇന്ദ്രസെന്‍ സ്വര്‍ണ്ണകോലത്തില്‍ ഭഗവാന്റെ പൊന്‍തിടമ്പേറ്റി. ഏകാദശി ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. ദേവഗുരുവായ ബൃഹസ്പതിയും, വായുദേവനും ചേര്‍ന്നാണ് പ്രതിഷ്ഠ നിര്‍വഹിച്ചതെന്ന് ക്ഷേത്രചരിത്രം പറയുന്നു. രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേയ്ക്ക് പല്ലശ്ശന മുരളിയുടേയും, കലാമണ്ഡലം ഹരിനാരായണന്റേയും നേതൃത്വത്തിലുള്ള പഞ്ചവാദ്യത്തോടേയുള്ള എഴുന്നെള്ളിപ്പിന് കൊമ്പന്‍ ഗോകുല്‍ ഭഗവാന്റെ തങ്കതിടമ്പേറ്റി. രാവിലെ 6.30 ന് പുറപ്പെട്ട പാര്‍ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുെള്ളിപ്പ് ഒമ്പത് മണിയോടെ തിരിച്ചെത്തി. ഏകാദശിവ്രതമെടുത്ത ഭക്തര്‍ക്ക് പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നത്. തെക്കേനടയിലെ ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും, അന്നലക്ഷ്മി ഹാളിലുമായി ഗോതമ്പുചോറ്, കാളന്‍, പുഴുക്ക്, ഗോതമ്പുപായസം എന്നിവയോടെയായുള്ള വിഭവ സമൃദ്ധമായ ഏകാദശി വിഭവങ്ങളായിരുന്നു ഭക്തര്‍ക്കായി ദേവസ്വം ഒരുക്കിയിരുന്നത്. നാൽപതി നായിരത്തോളം ഭക്തര്‍ ഏകാദശി ഊട്ടില്‍ പങ്കുകൊണ്ടു. വൈകുന്നേരം ക്ഷേത്രത്തില്‍ കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുമുണ്ടായി. ഏകാദശി ഗീതാദിനം കൂടിയാണെതിന്റെ ഭാഗമായി സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ സ്ഥാപിച്ച രഥം, നാമജപ മന്ത്രങ്ങളോടെയും, വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിച്ചു. രാത്രി വിളക്കെഴുന്നെള്ളിപ്പിലും കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റി. വിളക്കെഴുന്നെള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടയ്ക്കാ നാദസ്വരത്തോടും, അഞ്ചാം പ്രദക്ഷിണം മേളത്തിന്റെ അകമ്പടിയോടും കൂടി പൂത്തിയായപ്പോള്‍, കണ്ണന്റെ അകത്തളം നറുനെയ്യിന്റെ നിറശോഭയില്‍ തെളിഞ്ഞുനിന്നു. ഏകാദശിയോടനുബന്ധിച്ച് കഴിഞ്ഞ ഒരുമാസമായി ക്ഷേത്രത്തില്‍ നടന്നുവന്നിരുന്ന ചുറ്റുവിളക്കാഘോഷത്തിന് ഏകാദശിയോടെ സമാപനമായി. ഗുരുവായൂര്‍ അസി: കമ്മീഷണര്‍ പോലീസ് കെ.എം. ബിജുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും, ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും, എന്‍.സി.സി കാഡറ്റുകളും ചേര്‍ന്ന് ക്ഷേത്രത്തിലും, ഗുരുവായൂരും വിപുലമായ സുരക്ഷ സംവിധാനമൊരുക്കി. ഏകാദശി വൃതാനുഷ്ഠാനത്തിന്റെ ഭാഗമായുള്ള ദ്വാദശി പണസമര്‍പ്പണം നാളെ പുലര്‍ച്ചെ 12-മുതല്‍, രാവിലെ 8-മണിവരെ തുടരും. ഏകാദശി വ്രതാനുഷ്ഠാനം പൂര്‍ണ്ണമാകണമെങ്കില്‍ ദ്വാദശിപ്പണം വെച്ച് നമസ്‌കരിക്കുക എന്ന ചടങ്ങ് അതിപ്രധാനമാണ്. ക്ഷേത്രകൂത്തമ്പലത്തില്‍ ദക്ഷിണ സ്വീകരിച്ച് അനുഗ്രഹിക്കാന്‍ അഗ്നി ഹോത്രകള്‍ ഉപവിഷ്ടരാകും. ദ്വാദശി സമര്‍പണത്തിന് ശേഷം നാളെ രാവിലെ ഒമ്പതിന് ക്ഷേത്ര ഗോപുരനടയടക്കും. പിന്നീട് ഉച്ചതിരിഞ്ഞ് 4.30ന് ശുദ്ധിവരുത്തിയ ശേഷമേ തുറക്കുകയുള്ളു. ക്ഷേത്രനട അടച്ച സമയത്ത് വിവാഹം, കുട്ടികള്‍ക്കായുള്ള ചോറൂണ്‍, തുലാഭാരം തുടങ്ങി ഒരു വഴിപാടുകളും ഒന്നുംതന്നെ ക്ഷേത്രത്തില്‍ നടക്കുകയില്ല. ഗുരുവായൂര്‍ ഏകാദശി ദിനത്തില്‍ സമീപ കാലത്തൊന്നും അനുഭവപ്പെടാത്ത വിധമായിരുന്നു, ഇന്നലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അനുഭവപ്പെട്ട ഭക്തജനതിരക്ക്. തിരക്ക് നിയന്ത്രിയ്ക്കാന്‍ പോലീസിനും, ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കും, എന്‍.സി.സി കാഡറ്റുകള്‍ക്കും നന്നേ വിയര്‍പ്പൊഴുക്കേണ്ടിയും വന്നു. ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജ മാറ്റി വെച്ചിട്ടും മണിക്കൂറുകൾ വരി നിന്നാണ് ഭക്തർക്ക് ദർശനം ലഭിച്ചത്.