Madhavam header
Above Pot

കണ്ണന്റെ പിറന്നാൾ സദ്യയിൽ മുപ്പത്തയ്യായിരത്തിൽ അധികം പേർ പങ്കെടുത്തു.

ഗുരുവായൂർ : കണ്ണന്റെ പിറന്നാൾ സദ്യയിൽ പങ്കെടുക്കാൻ ഭക്തരുടെ കുത്തൊഴുക്കായിരുന്നു .കോവിഡ് മഹാമാരി കാരണം രണ്ടു വർഷം ആഘോഷങ്ങളിൽ നിന്നും മാറിനിന്ന ഭക്തർ കണ്ണന്റെ പിറന്നാൾ ആഘോഷിക്കാൻ ക്ഷേത്ര നഗരിയിലേക്ക് ഒഴുകിയെത്തി .മുപ്പത്തയ്യായിരത്തിൽ അധികം പേർ ദേവസ്വം ഒരുക്കിയ പിറന്നാൾ സദ്യ ഉണ്ടു . രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച സദ്യ വൈകീട്ട് അഞ്ചു മണി വരെ നടന്നു . ഉച്ചക്ക് രണ്ടു മണിക്ക് ഭക്ഷണത്തിനുള്ള വരി അടച്ചെങ്കിലും വരിയിൽ നിന്നവർക്ക് മുഴുവൻ സദ്യ കൊടുത്ത് കഴിയുമ്പോഴേക്കും അഞ്ചു മണി ആയിരുന്നു .


Astrologer

മൂന്നിടങ്ങളിലായി ഒരേസമയം 1800-പേര്‍ക്ക് പിറന്നാള്‍ സദ്യ വിളമ്പാൻ ഉള്ള സംവിധാനം ദേവസ്വം ഒരുക്കിയിരുന്നു . കാളൻ , ഓലൻ ,എരിശ്ശേരി പച്ചടി ,മെഴുക്കുപുരട്ടി , പുളിയിഞ്ചി ,അച്ചാർ ,പപ്പടം കായവറവ് ,ശർക്കര വരട്ടി , പാൽപായസം അടക്കം വിഭവ സമൃദ്ധമായ സദ്യയാണ് പിറന്നാൾ ദിനത്തിൽ ഒരുക്കുന്നത്. പന്തീരടി പൂജ വരെ നെയ്പായസവും തുടർന്ന് പാൽ പായസവും ആണ് നൽകിയത് . സദ്യയിൽ നെയ്യും പരിപ്പും വിളമ്പുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചിരുന്നുവെങ്കിലും ഭക്തർക്ക് ലഭിച്ചില്ല . ഒരു സംസ്ഥാന നേതാവും പരിവാരങ്ങളും വരി നിൽക്കാതെ ഭക്ഷണ ശാലയിലേക്ക് കടക്കാൻ ശ്രമിച്ചത് ഭക്തരുടെ രോഷത്തിന് കാരണമായി .

അടുത്തയിടെ ഇടത് മുന്നണിയിലേക്ക് ചേക്കേറിയ പാർട്ടിയുടെ സംസ്ഥാന നേതാവാണ് പരിവാര സമേതം എത്തിയത് . ഒടുവിൽ പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. അന്നലക്ഷ്മി ഹാളിലേക്ക് പ്രവേശിക്കുന്നതിനുള്ള വരി വടക്കേ നട ഇന്നർ റിങ്ങ് റോഡും കഴിഞ്ഞു . തെക്കേ നടയിലെ പന്തലിലേക്ക് കടക്കുന്നവർക്ക് നിൽക്കാനായി തെക്കേ കുളത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ഇട്ട പന്തലിൽ കൊള്ളാതെ തെക്കേ ഇന്നർ റോഡ് കഴിഞ്ഞ് പൂന്താനം ഓഡിറ്റോറിയത്തിന്റെ പാർക്കിങ്ങ് സ്ഥലത്താണ് വരി എത്തിയത്

Vadasheri Footer