Post Header (woking) vadesheri

ഒന്നേക്കാൽ കിലോ കഞ്ചാവു മായി യുവാവ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് 1.250 കിലോഗ്രാം കഞ്ചാവുമായി കുപ്രസിദ്ധ ഗഞ്ചാവ് വിൽപ്പനക്കാരൻ ഇരട്ടപ്പുഴ രഞ്ജിത്ത് അറസ്റ്റിൽ
കടപ്പുറം, ബ്ലാങ്ങാട്, ഒരുമനയൂർ, മുത്തമ്മാവ് മേഖലകളിലെ കുപ്രസിദ്ധ ഗഞ്ചാവ് വിൽപ്പനക്കാരനായ കടപ്പുറം  ഇരട്ടപ്പുഴ വലിയകത്ത് വീട്ടിൽ കൃഷ്ണൻ മകൻ രഞ്ജിത്ത്.  (45)നെ യാണ്  ചാവക്കാട് പോലീസ് ഇൻസ്പെക്ടർ രാജീവ്.എൻ.എസിന്റെ നേതൃത്തിലുള്ള  പോലിസ് അറസ്റ്റ് ചെയ്തത്

Arya bhavan inner

എസ്.ഐ. മനോജ്, എ.എസ്.ഐ. വിമൽ ലാൽ, എസ്.സി.പി.ഒ. അജിത്ത് ലാൽ, സി.പി.ഒ. പ്രശാന്ത്, സി.പി.ഒ. അരുൺ.ടി. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാളുകളായി കനോലികനാലിലൂടെ വഞ്ചി മാർഗ്ഗം സഞ്ചരിച്ചും സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റും ലഹരിപദാർത്ഥങ്ങൾ വിൽപ്പന നടത്തി വന്നിരുന്ന രഞ്ജിത്ത് കാലങ്ങളായി പോലീസിൽ നിന്നും മുങ്ങി നടക്കുകയായിരുന്നു.

Second Paragraph  Sarovaram(working)

മുത്തമ്മാവ് സെന്ററിന് പടിഞ്ഞാറ് വശത്തുള്ള കാരേക്കടവ് പാലത്തിന് സമീപം വെച്ചാണ് വിൽപ്പന നടത്തുന്നതിനായി 1.250 ഗ്രാം ഗഞ്ചാവും ട്രാൻസ്പാരന്റ് കവർ അടക്കം പിടിയിലായത്. പ്രതിയെ ചാവക്കാട് കോടതിയിൽ ഹാജരാക്കി റി മാൻഡ് ചെയ്തു.

Third paragraph Saravan bhavan

First Paragraph Jitesh panikar (working)