Post Header (woking) vadesheri

ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

Above Post Pazhidam (working)

ചാവക്കാട് : ഒന്നേകാല്‍ കിലോ കഞ്ചാവുമായി രണ്ടു പേരെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് തൊട്ടാപ്പ് കുറുപ്പന്‍ വീട്ടില്‍ സജിത്ത് കുമാര്‍ 35 , ഒറ്റപ്പാലം കടത്തോട്ടില്‍ വീട്ടില്‍ മുഹമ്മദാലി മകന്‍ മുഹമ്മദ് മുസ്തഫ 21 എന്നിവരെയാണ് ചാവക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്തത്.

Ambiswami restaurant

ചാവക്കാട് വില്ല്യംസില്‍ നടത്തിയ വാഹന പരിശോധനയില്‍ ഓട്ടോറിക്ഷയില്‍ കടത്തി കൊണ്ടുവന്നിരുന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഇരുവരും പിടിയിലായത് . സജിത്ത് കുമാര്‍ ചാവക്കാട് സ്റ്റേഷനില്‍ തന്നെ ആറോളം കേസുകളിലെ പ്രതിയാണ്. പ്രതികളെ ചാവക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Second Paragraph  Rugmini (working)

പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്മാരായ വിജിത്ത്., ബിജു , എ.സ്.ഐ. ശ്രീജി, എസ് സി പി ഒ നൗഫല്‍ , ഹംദ് , സന്ദീപ് സിപിഒമാരായ വിനീത്, പ്രദീപ്, വിനോദ്, വിനീത് ,അഖില്‍, നസല്‍ എന്നിവരും ഉണ്ടായിരുന്നു. തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ അങ്കിത്ത് അശോകന്‍ ഐപിഎസിന്റെ നിര്‍ദേശാനുസരണം ജില്ലയില്‍ നടത്തുവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഗുരുവായൂര്‍ എ.സി.പി. കെ,ജി.സുരേഷിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധനയാണ് നടക്കുന്നത്.

Third paragraph