Header 1 vadesheri (working)

ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ . ഒന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു ഒഡീഷ ഗഞ്ചം ജില്ലയിൽ കോട്ടിലാം പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ച ന ടൗണിൽ രാണിപഥ യിൽ ഗണപതി കരൺ 52 നെയാണ് മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവല്ലൂർ പരപ്പുഴ പാലത്തിനു സമീപത്ത് നിന്നും പിടികൂടിയത് പെരുവല്ലൂർ മേഖലയിൽ കൂലിപ്പണി ചെയ്തു വന്നിരുന്ന ആളാണ് ഗണപതി കരൺ .

First Paragraph Rugmini Regency (working)

നാട്ടിൽ പോയി തിരിച്ചു വരുമ്പോൾ കൊണ്ട് വന്നതാണ് കഞ്ചാവ് . ഒരു പാക്കറ്റിന് 500 രൂപ നിരക്കിൽ ചെറിയ കടലാസ് പൊതികളിലാക്കി സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തി വരികയായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Second Paragraph  Amabdi Hadicrafts (working)

എക്സൈസ് ഇൻസ്പെക്ടർ പി.വി ജയപ്രകാശ്, പ്രിവൻറിങ്ങ് ഓഫീസർ പി എൽ ജോസഫ് സിവിൽ ഓഫീസർമാരായ കെ വി രാജേഷ് ,സി .കെ റാഫി
കെ മനോജ് വുമൺ എക്സൈസ് ഓഫീസർ പി.വി റൂബി അബ്ദുൽ റഷീദ് എന്നിവരുടെ നേതൃത്വത്തിൽ ആണ്പ്രതിയെ അറസ്റ്റ് ചെയ്തത്