Above Pot

വളരെ മുൻപ് തന്നെ സി പി ഐ നിലവിൽ ഉണ്ട് , കനയ്യ പോയാലും പാർട്ടി നില നിൽക്കും : ഡി. രാജ

ന്യൂഡൽഹി: ഇടതുപക്ഷത്തുനിന്നും കോൺ​ഗ്രസിൽ ചേർന്ന മുൻ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ നേതാവ് കനയ്യ കുമാറിന്റെ നടപടിയിൽ പ്രതികരണവുമായി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. കനയ്യ പാർട്ടിയിൽ നിന്നും സ്വയം പുറത്തുപോയതായി അദ്ദേഹം പറഞ്ഞു. ജാതിയില്ലാത്ത, വർഗരഹിതമായ സമൂഹത്തിനായി സി.പി.ഐ പോരാടുകയാണ്. അദ്ദേഹത്തിന് ചില വ്യക്തിപരമായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകും. കമ്മ്യൂണിസ്റ്റ്, തൊഴിലാളിവർഗ ചിന്തയിൽ അദ്ദേഹത്തിന് വിശ്വാസമില്ലെന്ന് ഇത് കാണിക്കുന്നു. കനയ്യ പാർട്ടിയിലേക്ക് വരുന്നതിന് വളരെ മുമ്പുതന്നെ സി.പി.ഐ നിലവിലുണ്ടായിരുന്നു, അദ്ദേഹം പുറത്തായതിനു ശേഷവും നിലനിൽക്കുമെന്നും രാജ കൂട്ടിച്ചേർത്തു.

First Paragraph  728-90

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കോൺഗ്രസിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളെ ഖണ്ഡിച്ച് പാർട്ടി ആസ്ഥാനത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കാൻ രാജ കനയ്യയോട് ആവശ്യപ്പെട്ടിരുന്നതായി ദേശീയ മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു. പക്ഷേ, കനയ്യ പാർട്ടി ഓഫീസിൽ കൃത്യസമയത്ത് എത്തുകയോ പാർട്ടി നേതാക്കളുടെ ഫോൺ കോളുകൾ എടുക്കുകയോ ചെയ്തില്ല. രാജയുടെ സാന്നിദ്ധ്യത്തിലാണ് കനയ്യയുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് പാർട്ടി ഹൈദരാബാദ് കോൺഗ്രസിൽ കുറ്റപ്പെടുത്തൽ പ്രമേയം പാസാക്കിയത്. ഇതെല്ലാം തന്നെ സി.പി.ഐയും കനയ്യയും തമ്മിലുള്ള അകലം വളരെയധികം വർദ്ധിക്കുന്നതിന് കാരണമായതായും റിപ്പോർട്ടുകൾ പറയുന്നു.

Second Paragraph (saravana bhavan

​ഗുജറാത്ത് എം.എൽ.എ ജി​ഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യകുമാർ ഇന്ന് കോൺ​ഗ്രസിൽ ചേർന്നത്. കോൺഗ്രസിലേക്ക് സ്വാഗതം ചെയ്‌തവർക്ക് നന്ദിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം കോൺഗ്രസിനല്ലാതെ മറ്റൊരു പാർട്ടിക്കും പ്രതിപക്ഷത്തെ നയിക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. ഭഗത്‌സിംഗിന്റെ രക്തസാക്ഷിത്വ ദിനമായ ഇന്ന് ചരിത്ര ദിനമാണ്. കോൺഗ്രസ് ഭഗത് സിംഗിന്റെ ധൈര്യം ഉയർത്തിപ്പിടിത്തുന്ന പാർട്ടിയാണിത്. ഗാന്ധിജിയുടെ സ്വപ്‌നവും അംബേദ്‌കറുടെ മൂല്യങ്ങളുമാണ് കോൺഗ്രസിന്റെ അടിസ്ഥാനമെന്നും കനയ്യ പറഞ്ഞു