കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
ചാവക്കാട്: ശനിയാഴ്ച ഉച്ചക്ക് വീട്ടിൽ നിന്നും പുറത്തുപോയി കാണാതായ വയോധികനെ മരിച്ച നിലയിൽ തിരുവത്ര എ സി പ്പടിയിൽ താമസിക്കുന്ന പാലക്കൽ മജീദ് (61) ന്റെ മൃതദേഹം ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ബന്ധുക്കൾ തിരിച്ചറിഞ്ഞു. വസ്ത്രം വാങ്ങിക്കുന്നതിനായി സ്കൂട്ടറിലാണ് മജീദ് വീട്ടിൽ നിന്നും പുറത്തുപായത്. പിന്നീട് തിരിച്ചുവന്നില്ല. ഇന്ന് പോലീസിൽ പരാതിപ്പെട്ടതിനു ശേഷം അരമണിക്കൂറിനുള്ളിൽ അജ്ഞാത മൃതദേഹത്തെ കുറിച്ച് വിവരം ലഭിച്ചു. ഫോട്ടോ, സ്കൂട്ടറിന്റെ ചാവി എന്നിവ ബന്ധുക്കൾ തിരിച്ചറിഞ്ഞു. തുടർന്ന് ആശുപത്രിയിൽ ചെന്ന് മൃതദേഹം കണ്ട് സ്ഥിരീകരിക്കുകയായിരുന്നു .
ഇന്നലെ ഗുരുവായൂർ കിഴക്കേ നടയിൽ എത്തിയ മജീദ്, സ്കൂട്ടർ റോഡരികിൽ വെച്ച് തുണിക്കടയിലേക്ക് നടക്കുന്നതിനിടെ തളർന്നു വീഴുകയായിരുന്നു. നാട്ടുകാർ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആളെ തിരിച്ചറിയാത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഭാര്യ:അസൂറ.മക്കൾ:മഷ്ഹൂദ്,മസ്ന.മരുമക്കൾ:ഷമീർ,ഹിബ.