Header 1 vadesheri (working)

കനത്ത മഴ തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 18 ന് അവധി

Above Post Pazhidam (working)

തൃശ്ശൂര്‍ ജില്ലയില്‍ ശക്തമായ മഴയ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് 18) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  കളക്ടർ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

First Paragraph Rugmini Regency (working)

സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കുന്നതായിരിക്കും. (മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല)

ഇന്നും, കഴിഞ്ഞ ദിവസങ്ങളിലും, ജില്ലയിൽ തുടർച്ചയായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ജില്ലയിൽ പല സ്ഥലങ്ങളിൽ ഉള്ള വെള്ളക്കെട്ടിന്റെയും, ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ നടപടിയുടെ ഭാഗമായി.. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ജലശായങ്ങളിലും മറ്റു വെള്ളക്കെട്ടുകളിലും ഇറങ്ങാതെ വിദ്യാർത്ഥികൾ വീടുകളിൽ കഴിയണം എന്ന് അഭ്യർത്ഥിക്കുന്നു. ഓണപരീക്ഷകളുടെ ആഴ്ചകൾ ആണ് ഇത്, ഈ അവധി വീട്ടിൽ ഇരുന്നു പഠിക്കുവാനും റിവിഷനും മറ്റുമായി ഉപയോഗപെടുത്തേണ്ടതാണ് എന്ന്  കളക്ടർ  അർജുൻ പാണ്ഡ്യൻ അഭ്യർത്ഥിച്ചു..

Second Paragraph  Amabdi Hadicrafts (working)