Post Header (woking) vadesheri

കാനം രാജേന്ദ്രനെ ഗുരുവായൂരിൽ അനുസ്മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : പാർലമെൻ്ററി രംഗത്തുൾപ്പെടെ കാനം രാജേന്ദ്രൻ നടത്തിയ ഇടപെടലുകൾ കേരളീയ സമൂഹത്തിന് വിലമതിക്കാനാകാത്തതാണെന്ന് എൻ കെ അക്ബർ എം എൽ എ. ഗുരുവായൂരിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുവായൂർ പടിഞ്ഞാറെ നടയിൽ പി കൃഷ്ണപിള്ള സ്ക്വയറിൽ ചേർന്ന യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി.മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു

Ambiswami restaurant

സിപിഐ എം ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത്, ബി ജെ പി പ്രതിനിധി രാജൻ, ആർ വി ജലീൽ (മുസ്ലിം ലീഗ്), പി കെ സെയ്താലിക്കുട്ടി (കോൺഗ്രസ് എസ് ), പി ഐ സൈമൺ (ജനതാദൾ), മോഹൻദാസ് (എൽ ജെ ഡി ), സുരേഷ് (എൻസിപി), ഖാദർ (ഐഎൻഎൽ), സിപിഐ ജില്ലാ കമ്മിറ്റി അംഗം സി വി ശ്രീനിവാസൻ, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി പി കെ രാജേശ്വരൻ, ഗീത രാജൻ തുടങ്ങിയവർ സംസാരിച്ചു.

Second Paragraph  Rugmini (working)