Post Header (woking) vadesheri

കമിതാക്കളെ ലോഡ്ജിൽ മരിച്ച നിലയിൽ , മരിച്ചത് കാസഗോഡ് സ്വദേശികളായ മുഹമ്മദ് ഷെരീഫും ,സിന്ധുവും

Above Post Pazhidam (working)

ഗുരുവായൂര്‍: പടിഞ്ഞാറേ നടയിലെ ഗാലക്സി ഇൻ എന്ന സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കല്ലാര്‍ രാജപുരം ഓക്ലോവ് വീട്ടില്‍ മുഹമ്മദ് ഷെറീഫ് (40), കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കല്ലാര്‍ പുലിക്കുഴി പെരുമ്പിള്ളിതട്ട തെക്കേ കാരോട്ട് വീട്ടില്‍ സിന്ധു (36) എന്നിവരേയുമാണ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Ambiswami restaurant

ബുധനാഴ്ച്ച രാത്രി ഒമ്പതരയോടെ മുറിയെടുത്ത ഇവർ , വ്യാഴഴ്ച മുറി ഒഴിയേണ്ട സമയം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് , ലോഡ്ജ് ജീവനക്കാര്‍ നടത്തിയ അന്വേഷണത്തിലാണ് മുറി ഉള്ളില്‍നിന്നും പൂട്ടിയനിലയില്‍ കണ്ടത്. ഉടന്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ വിവരമറിയിച്ചു , പോലീസെത്തി കതക് തുറന്നപ്പോഴാണ് ഇവര്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

പത്ത് ദിവസം മുൻപ് ഇരുവരെയും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കാസർ ഗോഡ് രാജ പുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട് . മിസ്സിംഗ് കേസിൽ രാജപുരം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഗുരുവായൂരിൽ ഇരുവരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത് . സിന്ധുവിന് പ്ലസ് ടൂവിന് പഠിയ്ക്കുന്ന ഒരു കുട്ടിയടക്കം രണ്ടുമക്കളുമുണ്ട്. മുഹമ്മദ് ഷെറീഫിന് മൂന്ന് മക്കളും . വ്യാഴാഴ്ച രാവിലെ ബന്ധുക്കൾ എത്തിയ ശേഷം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മാർട്ടത്തിനയ്ക്കും

Second Paragraph  Rugmini (working)