Post Header (woking) vadesheri

കമിതാക്കൾ കെട്ടിടത്തിന് മുകളിൽ നിന്നും താഴേക്ക് ചാടി , യുവതിക്ക് ഗുരുതര പരിക്കേറ്റു.

Above Post Pazhidam (working)

ചാവക്കാട് : പഴയ മുനിസിപ്പൽ ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ കമിതാക്കളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാവക്കാട് പെരിങ്ങാടൻ വീട്ടിൽ അശോകന്റെ മകൻ അശ്വജിത് 23 ,ചാവക്കാട് ഓവാട്ട് വീട്ടിൽ ശൈലേഷിൻറെ മകൾ സ്മിന (18) എന്നിവർക്കാണ് പരിക്കേറ്റത് . ഞായറാഴ്ച രാവിലെ 11ഓടെയാണ് സംഭവം.

Arya bhavan inner

Second Paragraph  Sarovaram(working)

പഴയ നഗരസഭ ഓഫീസിന് സമീപത്തെ കുടുംബശ്രീ കഫേ പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുവരും ചാടിയത്.നാട്ടുകാരും ഗുരുവായൂർ അഗ്നിശമന സേനയും ചാവക്കാട് പൊലീസും ഏറെ പരിശ്രമിച്ചാണ് ഇരുവരെയും താഴെയിറക്കി ചാവക്കാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നട്ടെല്ലിന് ഗുരുതര പരിക്കേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി . കാലിന് മുറിവ് പറ്റിയ യുവാവ് ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്

Third paragraph Saravan bhavan