Post Header (woking) vadesheri

സംസ്ഥാന കലോത്സവത്തിന് അരങ്ങുണർന്നു.

Above Post Pazhidam (working)

തൃശൂർ : കൗമാരകലയുടെ മഹാപൂരത്തിന് ശക്തന്റെ മണ്ണില്‍ അരങ്ങുണര്‍ന്നു. ബികെ ഹരിനാരായണന്‍ രചിച്ച സ്വാഗതഗാനം കലാമണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ നൃത്തരൂപത്തില്‍ അവതരിപ്പിച്ചു. പാലക്കാട് പൊറ്റശേരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് തീം സോങ് തയാറാക്കിയത്. തുടര്‍ന്ന് 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

Ambiswami restaurant

. മന്ത്രി കെ രാജൻ സ്വാഗത പ്രസംഗം നടത്തി. മന്ത്രി ശിവൻകുട്ടി, സർവംമായ സിനിമയിലെ നായിക റിയ ഷിബു തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപിയും വേദിയിലെത്തി.

കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാണ്ടിമേളം നടന്നു. 250 ഇനങ്ങളിൽ പതിനയ്യായിരം കൗമാരപ്രതിഭകൾ 25 വേദികളിലായി അരങ്ങിലെത്തും. തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലായിരുന്നു ഉദ്ഘാടനം. 25 വേദികളിലായാണ് മത്സരം. വിവിധ പൂക്കളുടെ പേരുകളാണ് വേദികള്‍ക്ക് നൽകിയിരിക്കുന്നത്.

Second Paragraph  Rugmini (working)