Header 1 vadesheri (working)

നിരവധി മോഷണകേസിലെ പ്രതി കള്ളൻ മനാഫ് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : യുവാവിനെ മർദിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് കവർച്ച ചെയ്ത പ്രതി അറസ്റ്റില്‍ മല്ലാട് പുതു വീട്ടിൽ മുഹമ്മദാലി മകൻകള്ളന്‍ മനാഫ് എന്നറിയപെടുന്ന മാനഫിനെ ആണ് തമിഴ്നാട്‌ഏര്‍വാടിയില്‍ നിന്നും അറെസ്റ്റ്‌ ചെയ്തത്

First Paragraph Rugmini Regency (working)

ഓഗസ്റ്റ്‌ ഒന്നാം തിയ്യ തിയാണ് കേസിനു ആസ്പദമായ സംഭവം ഉണ്ടായത് ഒറ്റപാലം കരിമ്പുഴ സ്വദേശി വടംവല വീട്ടിൽ സയിദ് അലവി മകൻ സക്കീറി നെയാണ്  പ്രതി ദേഹോപദ്രവം ഏല്‍പ്പിച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച് ഓടി രക്ഷപെട്ടത്.കൃത്യത്തിനു ശേഷം പ്രതി പലസ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

എര്‍വാടിയില്‍ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എസ് ഐ ശരത് സോമന്റെ നേതൃത്വത്തി ലാണ് അറസ്റ്റ്‌ ചെയ്തത്. അറസ്റ്റ്‌ ചെയ്ത പ്രതിക്ക് എതിരെ വിവിധ സറ്റേനുകളില്‍ 21 ഓളം കേസുകള്‍ ഉണ്ട്. കഴിഞ്ഞ വര്ഷം പുന്ന ധ‍ർമ്മശാസ്ത്ര അയ്യപ്പ ക്ഷേത്രത്തിന്റെ മുൻവശത്തുള്ള ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന്‌ മോഷണം നടത്തിയതും മണത്തല നരിയമ്പുളളി കുടുംബ ക്ഷേത്രത്തില്‍ മോഷണം നടത്തിയതുമായ പ്രതിയാണ് മനാഫ്. . കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു..

Second Paragraph  Amabdi Hadicrafts (working)