
കളഞ്ഞുകിട്ടിയ സ്വർണ ബ്രയിസ് ലെറ്റ് ഉടമയ്ക്ക് തിരികെ നൽകി ദേവസ്വം ജീവനക്കാർ

ഗുരുവായൂർ : ദേവസ്വം പാഞ്ചജന്യം റസ്റ്റ്ഹൗസിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടുപവനിലേറെ തൂക്കം വരുന്ന സ്വർണ ബ്രയ്സ് ലെറ്റ് ഭക്തർക്ക് തിരികെ നൽകി ജീവനക്കാർ മാതൃകയായി. ഗുരുവായൂർ ദേവസ്വം പാഞ്ചജന്യം റിസപ്ഷനിലെ ജീവനക്കാരാണ് സത്യസന്ധതയ്ക്ക് മാതൃകയായത്. ക്ഷേത്ര ദർശനത്തിനെത്തിയ ബംഗളൂരു സ്വദേശികളായ
ഭക്തരുടെ താണ് ബ്രയ്സ് ലെറ്റ്.

പാഞ്ചജന്യം റസ്റ്റ്ഹൗസിൽ താമസിക്കുകയായിരുന്നു. ക്ഷേത്ര ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടയിൽ
ബ്രയ്സ് ലെറ്റ് കൈയിൽ നിന്ന് ഊർന്നു പോയി. കളഞ്ഞുകിട്ടിയ മറ്റൊരു ഭക്തൻ ഇത് റിസപ്ഷനിൽ ഏൽപ്പിച്ചു. രജിസ്റ്ററിൽ പേരെഴുതി സൂക്ഷിച്ച ബ്രയ്സ് ലെറ്റ് പിന്നിട് ബംഗളുരു സ്വദേശികളെത്തിയപ്പോൾ അവരുടേതെന്ന് ജീവനക്കാർ ഉറപ്പു വരുത്തി.
ദേവസ്വം അഡ്മിനിസ്ട്രറ്ററുടെ ചേംബറിൽ വെച്ച് അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺകുമാർ നേരിട്ട് തന്നെ സ്വർണ ബ്രയ്സ് ലെറ്റ് ഉടമയ്ക്ക് തിരിച്ചുനൽകി. അസി.മാനേജർ കെ.കെ.സുഭാഷ്,ക്ലാർക്ക് മാരായ രാജൻ, ഷിനി ഇ.വി. എന്നിവർ സന്നിഹിതരായി. നഷ്ടപ്പെട്ടെന്ന് കരുതിയ ബ്രയിസ് ലെറ്റ് തിരികെ കിട്ടിയപ്പോൾ ഇരട്ടി സന്തോഷത്തിലായി ബംഗളുരു സ്വദേശികൾ.ശ്രീഗുരുവായൂരപ്പനും ദേവസ്വം ജീവനക്കാർക്കും നന്ദി പറഞ്ഞ ശേഷമാണ് ആ കുടുംബം മടങ്ങിയത്.
