
മമ്മിയൂർ കൃഷ്ണൻകുട്ടി നായർ പുരസ്കാരം കലാമണ്ഡലം രാമചാക്യാർക്ക്

ഗുരുവായൂർ: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മമ്മിയൂർ ദേവസ്വം നൽകി വരുന്ന ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായർ സ്മാരക പുരസ്കാരം പ്രശസ്ത കൂത്ത് കൂടിയാട്ടം കലാകാരൻ കലാമണ്ഡലം രാമചാക്യാർക്ക് നൽകുവാൻ തീരുമാനിച്ചു. ക്ഷേത്രകലകളായ മത്തവിലാസം കൂത്ത്, സന്താനഗോപാലം കൂത്ത്, അംഗുലിയങ്കം കൂത്ത്, ചാക്യാർ കൂത്ത്, കൂടിയാട്ടം എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രാമചാക്യാർ .

ആർ. പരമേശ്വരൻ, വി.പി. ഉണ്ണികൃഷ്ണൻ, വി.പി.ആനന്ദൻ എന്നിവരടങ്ങിയ പുരസ്കാര നിർണ്ണയ കമ്മറ്റിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 2025 സെപ്തംബർ 21 ന് നവരാത്രി ആഘോഷത്തിൻ്റെ ഉദ്ഘാടന വേദിയിൽ വെച്ച് പുരസ്കാരം നൽകുന്ന താണെന്ന് ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, എക്സിക്യൂട്ടീവ് ഓഫീസർ എൻ.ഷാജി എന്നിവർ അറിയിച്ചു. 10001 രൂപയും ശില്പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം