Above Pot

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ കലാ സാംസ്ക്കാരിക പരിപാടികൾ ഉൽഘാടനം ചെയ്തു

ഗുരുവായൂർ : തിരുവെങ്കിടാചലപതി ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ചുള്ള കലാ സാംസ്ക്കാരിക പരിപാടികൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ഉൽഘാടനം ചെയ്തു. ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി ക്ഷേത്രസമിതി വൈസ് പ്രസിഡണ്ട് സേതു തിരുവെങ്കിടം അദ്ധ്യക്ഷത വഹിച്ചു .

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്ക്കാരം കരസ്ഥമാക്കിയ രാധാകൃഷ്ണൻ കാക്കശ്ശേരിയെ ചടങ്ങിൽ ആദരിച്ചു .നഗരസഭ കൗൺസിലർ വി.കെ.സുജിത്ത്, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, വിനോദ് കുമാർ അകമ്പടി എന്നിവർ സംസാരിച്ചു.തുടർന്ന് വേദിയിൽ ദക്ഷസ്ക്കൂൾ ഓഫ് ആർട്ട്സ് ഏനാമാക്കൽ, നായർസമാജം തിരുവെങ്കിടം എന്നിവരുടെ കലാവിരുന്നുകളും അരങ്ങേറി.

ശിവൻകണി ച്ചാടത്ത്, ഹരി കൂടത്തിങ്കൽ, പി.രാജേഷ്, ഹരി പുത്തൻവീട്ടീൽ, ടി.കെ.അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി – മെയ് 13ന് തിങ്കളാഴ്ച ക്ഷേത്രത്തിൽ പുതിയതായി സ്ഥാപിച്ച ധ്വജ സ്തംഭപ്രതിഷ്ഠ കാലത്തും ,ഉത്സവകൊടിയേറ്റം രാത്രിയിലും നടക്കും