Post Header (woking) vadesheri

കക്കൂസ് മാലിന്യം,കിടത്തി ചികിത്സ നിര്‍ത്തി

Above Post Pazhidam (working)

ഗുരുവായൂർ :കക്കൂസ് ടാങ്കില്‍ നിന്ന് മലിനജലം നിറഞ്ഞൊഴുകാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ നഗരസഭയുടെ കീഴിലുള്ള ആയൂര്‍വ്വേദ ആശുപത്രിയിലെ കിടത്തി ചികിത്സ താത്ക്കാലികമായി നിര്‍ത്തി. നഗരസഭയുടെ തന്നെ സ്വന്തം കെട്ടിടത്തിലെ അവസ്ഥയാണിത് ആയൂര്‍വ്വേദ ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുന്നതിനാല്‍ അമ്പാടി ബില്‍ഡിങിലാണ് താത്ക്കാലികമായി ആശുപത്രി പ്രവര്‍ത്തിക്കുന്നത്.

Ambiswami restaurant

ശൗചാലയങ്ങള്‍ ഉപയോഗിക്കാനാവാത്ത അവസ്ഥയായതോടെ കിടത്തി ചികിത്സ നിര്‍ത്തുകയായിരുന്നു. ആയൂർവ്വേദ ആശുപത്രി താത്കാലികമായി അമ്പാടി കെട്ടിടത്തിലേക്ക് മാറ്റുന്ന അവസരത്തിൽ തന്നെ കെട്ടിടത്തിലെ പോരായ്മകളെ കുറിച്ചും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കുറിച്ചും കൗൺസിലിൽ ചൂണ്ടികാണിച്ചിരുന്നതാണ് , തീരെ ക്ഷീണിതരായ കിടപ്പു രോഗികൾ വരെ തൊട്ടടുത്ത കംഫർട്ട് സ്റ്റേഷനിലേക്കാണ് കാര്യങ്ങൾക്കായി പോയിരുന്നത് .


കിടപ്പ് രോഗികളെ ഒഴിവാക്കേണ്ട സാഹചര്യം സൃഷ്ടിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ പറഞ്ഞു. സി.എം.ഒ ഉമ കെ. ശങ്കറുമായി വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തി. ശൗചാലയത്തില്‍ നിന്നുള്ള മാലിന്യം പുറത്തേക്കൊഴുകാതിരിക്കാന്‍ നഗരസഭ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)