Header 1 vadesheri (working)

കൈപ്പമംഗലത്ത് കാറുകൾ കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശി കൊല്ലപ്പെട്ടു

Above Post Pazhidam (working)

ചാവക്കാട് : കയ്പമംഗലം കൊപ്രക്കളത്ത് ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് ചാവക്കാട് സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു . മൂന്ന് പേർക്ക് പരിക്കേറ്റു. ചാവക്കാട് കടപ്പുറം കണ്ണംമൂട് ബിസ്മി ഹാളിനടുത്ത് മണത്തലവീട്ടിൽ നാരായണന്റെ മകൻ ഷനു ദാസ് (22) ആണ് കൊല്ലപ്പെട്ടത് . കൂടെയുണ്ടായിരുന്ന ചേറ്റുവ പൊതുവാപറമ്പിൽ ഉദയന്റെ മകൻ വിഷ്ണു (24), മറ്റൊരു കാറിലുണ്ടായിരുന്ന പടിഞ്ഞാറെ വെമ്പല്ലൂർ വടക്കേടത്ത് വീട്ടിൽ സുരബ് (45) ഭാര്യ കൈതക്കാട്ട് പ്രഭിത എന്നിവരെ പരിക്കുകളോടെ കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം. കാറുകൾ നേർക്ക് നേർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മറ്റു വാഹനയാത്രക്കാരും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഷനുദാസിനെ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. നില വഷളായതിനെ തുടർന്ന് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

First Paragraph Rugmini Regency (working)