Header 1 vadesheri (working)

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ.

Above Post Pazhidam (working)

കൊടുങ്ങല്ലൂർ : പഞ്ചായത്ത് അംഗത്തിന്റെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ കയ്പമംഗലം വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറെ വിജിലൻസ് കയ്യോടെ പിടികൂടി.. പി.ആർ.വിഷ്ണുവിനെയാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ഡിവൈ.എസ്.പി സി.ജി.ജിംപോളും സംഘവും അറസ്റ്റ് ചെയ്തത്. . ചളിങ്ങാട് സ്വദേശി ഷഹർബാൻറെ വീട് അറ്റകുറ്റപ്പണിക്കായി രണ്ടാം ഗഡു തുക അനുവദിക്കുന്നതിനാണ് ആയിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.

First Paragraph Rugmini Regency (working)

കൈക്കൂലി ആവശ്യപ്പെട്ട വിവരം ഷഹർബാൻ്റെ സഹോദരി വാർഡ് അംഗം വി.ബി.ഷെഫീഖിനെ അറിയിക്കുകയായിരുന്നു. ഷഹർബാന് രണ്ടാം ഗഡു 25,000 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് എത്തിയ വാർഡ് അംഗത്തോടും വി.ഇ.ഒ ആയിരം രൂപ ആവശ്യപ്പെട്ടു. തുടർന്ന് വാർഡ് അംഗം വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ഫിനോഫ്ത്ലിൻ പുരട്ടി നൽകിയ ആയിരം രൂപ വാർഡ് അംഗം വി.ഇ.ഒക്ക് നൽകി. ഈ പണം കെെമാറിയ ഉടന്‍ വിജിലൻസ് സംഘം വിഷ്ണുവിനെ കയ്യോടെ പിടികൂടുകയായിരുന്നു. സി.പി.ഒമാരായ വിബീഷ്, സൈജു സോമൻ, അരുൺ എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു

Second Paragraph  Amabdi Hadicrafts (working)