കഥ പറച്ചിൽ എഴുത്തച്ഛൻ വൃത്ത നിബദ്ധമാക്കി :പ്രൊഫ. എൻ അജയകുമാർ.
ഗുരുവായൂർ : രാമായണ കാവ്യത്തിൻ്റെ വൈവിധ്യമാർന്ന പ്രതിപാദ്യ വിഷയങ്ങൾ ചർച്ച ചെയ്ത് ദേശീയ സെമിനാർ. ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം നടത്തുന്ന ദേശീയ സെമിനാറിലാണ് രാമായണ കാവ്യത്തിൻ്റെ സവിശേഷതകൾ വിഷയമായത്.
ദേശിയ സെമിനാറിൻ്റെ രണ്ടാം ദിനത്തിൽ രാമായണത്തിലെ ഭക്തിയും കവിതയും എന്ന വിഷയം കാലടി സംസ്കൃത സർവ്വകലാശാലയിലെ മുൻ മലയാളം വകുപ്പ് മേധാവി പ്രൊഫ. എൻ. അജയകുമാർ അവതരിപ്പിച്ചു. എഴുത്തച്ഛൻ്റേത് എല്ലാവരെയും ഉൾകൊള്ളുന്ന ഭക്തി വീക്ഷണമായിരുന്നുവെന്ന് പ്രൊഫ.എൻ.അജയകുമാർ പറഞ്ഞു.
കഥപറച്ചിൽ എഴുത്തച്ചൻ -വൃത്തനിബദ്ധമാക്കി . .ചിന്തിച്ച് ഒരു തത്വത്തെ സ്വന്തമായി സൃഷ്ടിക്കുകയല്ല. മറിച്ച് ഭാഷയുടെ വിന്യാസത്തിലൂടെ നിലവിലുള്ള തത്വത്തെ ആവിഷ്കരിക്കുകയായിരുനുഎഴുത്തച്ഛൻ .ലക്ഷ്മണ ഉപദേശത്തിലൂടെ എല്ലാവരെയും ഉൾകൊള്ളുന്ന ഭക്തി വീക്ഷണമാണ് അദ്ദേഹം പുലർത്തിയിരുന്നതെന്ന് മനസിലാക്കാം. -പ്രൊഫ. അജയകുമാർ ചൂണ്ടിക്കാട്ടി.
തുടർന്ന് രാമചന്ദ്രപുലവർ
കമ്പ രാമായണവും തോൽപ്പാവകൂത്തും എന്ന വിഷയം അവതരിപ്പിച്ചു.ശ്രീ പരമശിവൻ ഭദ്രകാളി ദേവീക്കായി സൃഷ്ടിച്ചതാണ് കമ്പ രാമായണമെന്ന് അദ്ദേഹം പറഞ്ഞു. ഭാരതപുഴയുടെ ഉത്ഭവകേന്ദ്രം മുതൽ പുഴയൊഴുകുന്ന തീരദേശങ്ങളിലെ കാവുകളിലും ക്ഷേത്രങ്ങളിലുമാണ് പാവക്കൂത്ത് നടന്നിരുന്നത്.- അദ്ദേഹം വിശദീകരിച്ചു.
ചിത്രകാരൻ കെ.യു.കൃഷ്ണകുമാർ രാമ കഥകളുടെ സ്വാധീനം ചിത്രകലയിൽ എന്ന വിഷയം അവതരിപ്പിച്ചു.നാലാം നൂറ്റാണ്ടിലാണ് രാമൻ്റെ ശിൽപങ്ങൾ ആദ്യമായി ലഭിച്ചത്.രാമകഥകളുടെ സ്വാധീനം ചിത്രകലയിൽ അക്കാലത്ത് തുടങ്ങിയതാണ് – കെ.യു.കൃഷ്ണകുമാർ പറഞ്ഞു
സെമിനാറിൽ ഷാജു പുതൂർ, ഡോ.മായ എസ് നായർ എന്നിവർ മോഡറേറ്ററായി. ത്രിദിന സെമിനാർ നാളെ സമാപിക്കും