Post Header (woking) vadesheri

കടപ്പുറത്ത് രൂക്ഷമായ കടലേറ്റം

Above Post Pazhidam (working)

ചാവക്കാട് : കടപ്പുറം പഞ്ചായത്തിന്റെ തീരത്ത് ഇന്ന് ശക്തമായ കടലേറ്റം. ഇന്നലെ ഉണ്ടായതിനേക്കാള്‍ രൂക്ഷമായ കടലേറ്റമാണ് തിങ്കളാഴ്ചയുണ്ടായത്. പഞ്ചായത്തിന്റെ തൊട്ടാപ്പ് മുതല്‍ മുനയ്ക്കകടവ് വരെയുള്ള നാലു കീലോമീറ്റര്‍ തീരത്താണ് കടലേറ്റം രൂക്ഷമായത്.

Arya bhavan inner

തീരത്തെ ഇരുപതിലേറെ വീടുകളിലേക്ക് കടല്‍ തിരയടിച്ചുകയറി. മുനയ്ക്കകടവില്‍ കഴിഞ്ഞ ദിവസം കടലേറ്റം തടയാനിട്ട മണല്‍കൂന തകര്‍ത്താണ് കരയിലേക്ക് തിരയടിച്ചുകയറിയത്. മൂസാറോഡ്, വെളിച്ചെണ്ണപ്പടി എന്നിവിടങ്ങളില്‍ തീരദേശ റോഡായ അഹമ്മദ് കുരിക്കള്‍ റോഡ് കവിഞ്ഞ് കടല്‍വെള്ളം കരയിലേക്കുകയറി. രാവിലെ പത്തോടെ തുടങ്ങിയ കടലേറ്റം മൂന്ന് വരെ തുടര്‍ന്നു.

Second Paragraph  Sarovaram(working)

കഴിഞ്ഞ രാത്രിയില്‍ വീശിയ ശക്തമായ കാറ്റില്‍ ബ്ലാങ്ങാട് ബീച്ച് ടൂറിസവുമായി ബന്ധപ്പെട്ട സാമഗ്രികള്‍ സൂക്ഷിക്കുന്ന ബീച്ചിലെ ഷെഡ്ഡ് പൂര്‍ണമായും തകര്‍ന്നു. ബ്ലാങ്ങാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി ബീച്ചില്‍ സ്ഥാപിച്ചിരുന്ന ആറ് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാറ്റില്‍ ഒടിഞ്ഞുവീണു.

Third paragraph Saravan bhavan