

ചാവക്കാട് : കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികൾ മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചു സ്ഥാനം ഏറ്റെടുത്തു. ചടങ്ങിൽ മണ്ഡലത്തിലെ വാർഡ് പ്രഡിഡന്റുമാരെ ആദരിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എ. എം. അലാവുദ്ധീൻ യോഗം ഉദ്ഘാടനം ചെയ്തു. മത്‍സ്യത്തൊഴിലാളി കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മരക്കാൻ മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ഡി. വീരമണി, ഫൈസൽ ചാലിൽ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, യു ഡി എഫ് നിയോജക മണ്ഡലം കൺവീനർ കെ വി ഷാനവാസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി മുസ്താഖ് അലി, കെ. എം. ഇബ്രാഹിം, ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.എ. നാസർ, പി കെ നിഹാദ് അബ്ദുൽ ജബ്ബാർ, ബൈജു തെക്കൻ, സി. എസ്. രമണൻ, കെ. കെ. വേദുരാജ്, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ ഒ. വി. വേലായുധൻ സ്വാഗതവും പി. സി. മുഹമ്മദ് കോയ നന്ദിയും പറഞ്ഞു.