Madhavam header
Above Pot

കടപ്പുറം ജല വിതരണ പദ്ധതി യുടെ നിർമാണോത്ഘാടനം

ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ  സമഗ്ര ശുദ്ധ ജല വിതരണപദ്ധതി

കളുടെ നിർമ്മാണോദ്ഘാടനം 12 ന് മന്ത്രി നിർവ്വഹിക്കുമെന്ന് എൻ കെ അക്ബർ എം എൽ എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

Astrologer

പദ്ധതിക്കാവശ്യമായ 10 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കുടിവെള്ള ടാങ്കിൻ്റെയും അനുബന്ധ പ്രവൃത്തികളുടെയും നിർമ്മാണോദ്ഘാടനം 12 ന് രാവിലെ 11 മണിയ്ക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. എൻ കെ അക്ബർ എംഎൽഎ അധ്യക്ഷനാകുന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി മുഖ്യാതിഥിയാകും.

ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 41.39 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കുക.എൻ കെ അക്ബർ എം എൽ എ ഇടപ്പെട്ട് വട്ടേക്കാട് മൊയ്ത്തുണ്ണി ഹാജി മകൻ സുൽഫീക്കർ സൗജന്യമായി നൽകിയ 10 സെൻ്റ് സ്ഥലത്താണ് ജലസംഭരണി തയ്യാറാക്കുന്നത്.

കടപ്പുറം പഞ്ചായത്തിലെ ജനങ്ങൾക്ക് പ്രതിദിനം 100 ലിറ്റർ വീതം ജലം വിതരണം ചെയ്ത‌് കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വത പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 10 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജല സംഭരണിയാണ് തയ്യാറാക്കുന്നത്.
5.40 കോടി രൂപയാണ് ജലസംഭരണിയ്ക്ക് വേണ്ടി വിനിയോഗിക്കുന്നത്.2,103 പേർക്ക് ഗാർഹിക കണക്ഷൻ നൽകാനും പദ്ധതി പ്രകാരം കഴിയും.

ഭാരതപ്പുഴയിൽ തൃത്താലയിൽ നിലവിലുള്ള കിണറിനോട് ചേർന്ന് ഒരു കളക്ഷൻ ചേംമ്പർ നിർമ്മിച്ച് അതിൽ നിന്നും 800 മില്ലിമീറ്റർ വ്യാസമുള്ള പൈപ്പുപയോഗിച്ച് വെള്ളം നിലവിലെ കിണറിലെത്തിക്കും. അവിടെ നിന്ന് 390 എച്ച് പി മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്‌ത് പൈപ്പ് വഴി മുടവന്നൂരിൽ നിർമ്മിക്കുന്ന 33 ദശലക്ഷം ലിറ്റർ ശേഷിയുള്ള ശുദ്ധീകരണശാലയിൽ എത്തിക്കും. ജലം വിവിധ പ്രക്രിയകളിലൂടെ ശുദ്ധീകരിച്ച് അണുനശീകരണം നടത്തി പൈപ്പ് വഴി കുറ്റനാട് ഓഫീസ് കോമ്പൗണ്ടിലെ നിലവിലുള്ള 15 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതല സംഭരണിയിൽ ശേഖരിക്കും. ഇവിടെ നിന്നും ഗ്രാവിറ്റി വഴി ചാവക്കാട് ഉള്ള ഉപരിതല സംഭര ണിയിൽ എത്തിച്ച് അതിൽ നിന്നും മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് കടപ്പുറം വട്ടേക്കാടുള്ള 10 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല ജല സംഭരണിയിലേക്ക് വെള്ളം പമ്പ് ചെയ്യും.

Vadasheri Footer