Header 1 vadesheri (working)

ചാവക്കാട് കടലിൽ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു

Above Post Pazhidam (working)

ചാവക്കാട് : ബ്ലാങ്ങാട് ബീച്ചില്‍ കോളനിപ്പടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ കോയമ്പത്തൂർ സ്വദേശി മുങ്ങി മരിച്ചു . . കോയമ്പത്തൂര്‍ പോതന്നൂര്‍ കുറിച്ചി മൈക്കിള്‍ ജോണ്‍സിന്റെ മകന്‍ അശ്വിന്‍ ആന്റണി ജോണ്‍സ്(29) ആണ് മരിച്ചത്.. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിയ യുവാക്കള്‍ കടല്‍ കാണാനായി ബ്ലാങ്ങാട് കോളനിപടിയില്‍ എത്തുകയായിരുന്നു. കൂട്ടുകാരനായ അശ്വന്തുമൊത്ത് കോയമ്പത്തൂരില്‍നിന്ന് ബൈക്കിലാണ് ഇരുവരും എത്തിയത്

First Paragraph Rugmini Regency (working)

കടലില്‍ ഇറങ്ങിയ അശ്വിന്‍ തിരയില്‍പെട്ട് മുങ്ങിപ്പോകുകയായിരുന്നു. . അശ്വിന്‍ തിരയില്‍പെട്ട് മുങ്ങിത്താഴുന്നത് കണ്ട് അശ്വന്തും തീരത്തുണ്ടായിരുന്നവരും ബഹളം വെച്ചെങ്കിലും രക്ഷപ്പെടുത്തുവാൻ ആർക്കും കഴിഞ്ഞില്ല . തുടര്‍ന്ന് മുനയ്ക്കകടവ് തീരദേശ പോലീസ് സ്‌റ്റേഷനിലെ കോസ്റ്റല്‍ ഗാര്‍ഡുമാരായ അഖിന്‍, അക്ഷയ് എന്നിവരും നാട്ടുകാരുമെത്തി കടലില്‍ ചാടി അശ്വിനെ കരക്കെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങിയിരുന്നു ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

Second Paragraph  Amabdi Hadicrafts (working)